ഹോർമൂസിന് പിന്നാലെ ബാബ് അല്‍ മന്ദബ് കടലിടുക്കിനെ ലക്ഷ്യമിട്ട് ഇറാൻ; ഉപരോധം ഏർപ്പെടുത്തുമെന്ന് റിപ്പോർട്ട്

തെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷത്തിൽ വീണ്ടും നിർണായക നീക്കത്തിനൊരുങ്ങി ഇറാൻ. ഹോർമൂസ് കടലിടുക്കിന് പിന്നാലെ തന്ത്രപ്രധാനമായ മറ്റൊരു ജലപാതയിലും ഉപരോധം ഏ‍ർപ്പെടുത്താൻ ഇറാൻ ശ്രമങ്ങൾ നടത്തുന്നതായി റിപ്പോർട്ടുണ്ട്. ഇറാൻ്റെ അധികാര പരിധിയിലുള്ള ബാബ് അല്‍ മന്ദബ് കടലിടുക്ക് ഇറാൻ ഉടൻ തന്നെ അടയ്ക്കുമെന്നാണ് റിപ്പോ‍ർട്ട്. ഇറാനിയൻ പാർലമെൻ്റ് സ്പീക്കറാണ് ബാബ് അല്‍ മന്ദബ് കടലിടുക്ക് ഇറാൻ ലക്ഷ്യമിടുന്നതായി അറിയിച്ചത്. സമൂഹമാധ്യമമായ എക്സിൽ ബാബ് അല്‍ മന്ദബ് കടലിടുക്ക് തടസ്സപ്പെട്ടാൽ ആരെയൊക്കെ ബാധിക്കും എന്ന ആശങ്കപ്പെടുത്തുന്ന പോസ്റ്റ് പങ്കുവെച്ചാണ് സൂചന നൽകിയത്.

ആഫ്രിക്കയ്ക്കും യെമനും ഇടയിലുള്ള കടലിടുക്കാണ് ബാബ് അല്‍ മന്ദബ്. ഹോർമൂസ് കടലിടുക്ക് പോലെ വളരെ തന്ത്ര പ്രധാനമായ കടലിടുക്കാണ് ബാബ് അൽ മന്ദബ്. ആ​ഗോള

എണ്ണവിതരണത്തിൻ്റെ 12 ശതമാനവും ബാബ് അല്‍ മന്ദബ് ജലപാതയെ ആശ്രയിച്ചാണ് നടക്കുന്നത്. കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയാൽ ചെങ്കടലിലെ ചരക്ക് നീക്കത്തെയും കാര്യമായി ബാധിക്കും. ബാബ് അല്‍ മന്ദബ് വഴി ഹൂതികള്‍ യുദ്ധത്തില്‍ ഏർപ്പെട്ടത് ചെങ്കടലിലെ ചരക്കുനീക്കത്തെ ആശങ്കയിലാക്കിയിരുന്നു. ഇതിനിടയിലാണ് ഇപ്പോഴത്തെ ഇറാൻ്റെ പുതിയ നീക്കം.

പശ്ചിമേഷ്യൻ സംഘർഷത്തെ തുട‍ർന്ന് ഹോർമൂസ് കടലിടുക്കിൽ ഏർപ്പെടുത്തിയ ഉപരോധം ലോകരാജ്യങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നു. ആ​ഗോള എണ്ണ വിതരണം തടസ്സപ്പെട്ടതിനാൽ പല രാജ്യങ്ങളിലും ഊർജ്ജ പ്രതിസന്ധി രൂക്ഷമാണ്. ആ​ഗോള എണ്ണ വിതരണത്തിൻ്റെ 20 ശതമാനവും കടന്നു പോകുന്ന നിർണായ ജലപാതയാണ് ഹോർമൂസ് കടലിടുക്ക്.

Exit mobile version