തൃശൂര്‍: കുന്നംകുളത്ത് അക്കിക്കാവില്‍ വീടിന് തീപിടിച്ചു. ആറംഗ കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അക്കിക്കാവ് തറമേല്‍ മാധവന്റെ വീട് ആണ് കത്തി നശിച്ചത്. പുക ഉയരുന്നത് കണ്ട ഉടനെ വീട്ടുകാര്‍ പുറത്തേക്ക് ഓടുകയായിരുന്നു. വീട് പൂര്‍ണമായി കത്തിനശിച്ചു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അടുക്കള ഭാഗത്ത് നിന്ന് തീ ഉയരുന്നത് കണ്ടതോടെ വീട്ടുകാര്‍ പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നു.
