കോവിഡ് ; കേരളത്തിൽ മൊട്ടത്തലയന്മാർ പെരുകുന്നു; മാതാപിതാക്കളും, സൃഹൃത്തുക്കളും ബാർബർമാരാകുന്ന കേരളം;

പത്തനംതിട്ട : ലോക്ക് ഡൌൺ പശ്ചാത്തലത്തിൽ കേരളത്തിൽ ഇ​പ്പോ​ൾ മൊ​ട്ട​ത്ത​ല​യ​ൻ​മാ​രെ കാണാതെ ന​ട​ക്കാ​ൻ പ​റ്റാ​ത്ത അ​വ​സ്ഥ​യാ​യി. ബാർബർ ഷോപ്പുകൾ ഇല്ലാതായതോടെ കയ്യിൽ കരുതിയിരിക്കുന്ന ട്രിമ്മർ ഒക്കെ പൊടി തട്ടിയെടുത്ത് മൊട്ട അടിക്കുകയാണ് ഇപ്പോൾ പലരും.

കോവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ബാ​ർ​ബ​ർ ഷോ​പ്പു​ക​ളെ​ല്ലാം അ​ട​ച്ച​താ​ണ് പു​രു​ഷ​ന്മാ​രെ പ്രധാനമായിൽ കുഴക്കുന്നത്. ഭാ​ര്യ​മാ​രും മ​ക്ക​ളും ബാ​ർ​ബ​ർ​മാ​രാ​കു​ന്ന കാ​ഴ്ച​യും ഏറെ കൗതുകകരമാണ്.

മുടി തഴച്ചുവരുവാനും, മറ്റും മൊട്ടയടി കോവിഡ് എന്ന കാരണം പറഞ്ഞു മൊട്ടയടി ശീലമാക്കുകയാണ് മിക്ക വിരുതന്മാരും. അ​ട​ച്ച ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ എ​ന്നു തു​റ​ക്കു​മെ​ന്ന് ഒ​രു ഉ​റ​പ്പും ലഭിക്കാത്തതിനാലാണ് ഈ മൊട്ടയടിയെന്നു ചുരുക്കം.

ബാ​ർ​ബ​ർ ജോ​ലി ഇ​ത്ര ബുദ്ധിമുട്ടാണ് എന്ന് കരുതിയിരുന്നവർ തികച്ചും ലാഘവത്തോടെയാണ് ഇപ്പോൾ മുടി വെട്ടുന്നത്. മിക്കവാറും ലോക്കഡോൺ കഴിയുന്നതോടുകൂടി ജനങ്ങൾ സ്വന്തമായി മുടി വെട്ടു തുടങ്ങുമോയെന്നാണ് സംശയം ഉയരുന്നത്.

Exit mobile version