ഡല്‍ഹിയിലും കുരങ്ങ് പനി സ്ഥിരീകരിച്ചു; ജാഗ്രത തുടരണമെന്ന് ആരോഗ്യ മന്ത്രാലയം

കേരളത്തിന് പുറമേ ഡല്‍ഹിയിലും കുരങ്ങ് പനി സ്ഥിരീകരിച്ചു. വിദേശ യാത്ര പശ്ചാത്തലമില്ലാത്ത ആള്‍ക്കാണ് ഡല്‍ഹിയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചത്. ജാഗ്രത തുടരണമെന്ന് സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത നാലാമത്തെ കേസാണ് ഡല്‍ഹിയിലേത്ത്. കുരങ്ങ് പനി സ്ഥിരികരിച്ച 31 കാരന്‍ മൗലാനാ ആസാദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗലക്ഷണങ്ങളോട് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ചികിത്സ തേടിയതിന് പിന്നാലെ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ് ലഭിച്ച പരിശോധന ഫലത്തിലാണ് കുരങ്ങ് പനി സ്ഥിരീകരിച്ചത്.

വിദേശ യാത്ര പശ്ചാത്തലം ഇല്ലാത്തത് ആശങ്ക ഉയര്‍ത്തുന്നതാണ്. ഇയാളുടെ സമ്പര്‍ക്ക പട്ടിക ആരോഗ്യ വകുപ്പ് ശേഖരിച്ച് വരികയാണ്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് രോഗബാധിതന്‍ മണാലിയിലെ പരിപാടിയില്‍ പങ്കെടുത്തതായാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന വിവരം.

കേരളത്തിന് പുറത്തും രോഗബാധ റിപ്പോര്‍ട്ട് ചെയ്യുകയും വിദേശ യാത്ര പശ്ചാത്തലം ഇല്ലാത്ത സാഹചര്യവും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരീക്ഷണവും ജാഗ്രതയും കര്‍ശനമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധനയും നിരീക്ഷണവും നിലവില്‍ തുടരുന്നുണ്ട്.

 

Exit mobile version