നുണ ബോംബുകളെ നിര്‍വീര്യമാക്കുവാന്‍, കണക്കുകള്‍ സംസാരിക്കട്ടെ; രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ മേധാവിത്യം നേടിയെന്ന വ്യാജ പ്രചരണത്തില്‍ കണക്കുകള്‍ നിരത്തി പ്രതിരോധിച്ച് മന്ത്രി മുഹമ്മദ് റിയാസ്

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കണക്കുകള്‍ നിരത്തി ബിജെപി പ്രചാരണങ്ങള്‍ക്ക് മറുപടി നല്‍കി മന്ത്രി മുഹമ്മദ് റിയാസ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണ ഫാക്ടറികളില്‍ നിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു. രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു.

എന്നാല്‍, ഇന്ത്യന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കള്‍ക്ക് ലഭിച്ച വോട്ടിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി ശ്രീ യശ്വന്ത്‌സിന്‍ഹക്ക് ലഭിച്ചത് റെക്കോര്‍ഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്നത് തിരിച്ചറിയാനാകുമെന്ന് മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കണക്കുകള്‍ ശബ്ദിക്കട്ടെ…
നുണ ബോംബുകള്‍ തകരട്ടെ… എന്ന് ചേര്‍ത്തുകൊണ്ടാണ് മന്ത്രി പോസ്റ്റ് അവസാനിപ്പിക്കുന്നത്.

മന്ത്രി മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

നുണ ബോംബുകളെ നിര്‍വീര്യമാക്കുവാന്‍,
കണക്കുകള്‍ സംസാരിക്കട്ടെ.’
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യം ചലനം സൃഷ്ടിച്ചില്ല എന്ന് നുണഫാക്ടറികളില്‍ നിന്ന് നിരന്തരമായി നടത്തുന്ന വ്യാജ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടു.
പ്രതിപക്ഷ നിരയുടെ ഐക്യം തകര്‍ത്ത് BJP വലിയ മേധാവിത്യം നേടിയെന്ന നിലയിലുള്ള ഇത്തരം സംഘടിത പ്രചരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലത്തെ അംഗീകരിക്കുന്നു.
ഇന്ത്യയുടെ പതിനഞ്ചാം രാഷ്ട്രപതിയായ
ബഹുമാന്യയായ ദ്രൗപദി മുര്‍മുവിനെ അഭിനന്ദിക്കുന്നു.
എന്നാല്‍, ഇന്ത്യന്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്കള്‍ക്ക് ലഭിച്ച വോട്ടിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത്തവണത്തെ സ്ഥാനാര്‍ത്ഥി ശ്രീ യശ്വന്ത്‌സിന്‍ഹക്ക് ലഭിച്ചത് റെക്കോര്‍ഡ് വോട്ടും വോട്ടു വിഹിതവുമാണ് എന്നത് തിരിച്ചറിയാനാകും.
കണക്കുകള്‍ ശബ്ദിക്കട്ടെ…
നുണ ബോംബുകള്‍ തകരട്ടെ…
-പിഎ മുഹമ്മദ് റിയാസ്

 

Exit mobile version