മദ്യ മുതലാളിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു; വിവാദ കമ്പനികള്‍ക്ക് ബിയര്‍ സ്പിരിറ്റ് എന്നിവ നിര്‍മ്മിക്കുവാനുള്ള അനുമതി കൊടുക്കുവാനുള്ള തീരുമാനം എടുക്കുന്നു, ആരോപണവുമായി രമേശ് ചെന്നിത്തല

മദ്യ മുതലാളിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സര്‍ക്കാര്‍ വീണ്ടും വിവാദ കമ്പനികള്‍ക്ക് ബിയര്‍ സ്പിരിറ്റ് എന്നിവ നിര്‍മ്മിക്കുവാനുള്ള അനുമതി കൊടുക്കുവാനുള്ള തീരുമാനം എടുക്കുകയാണ്. ഇത് ഒരിക്കലും അനുവദിച്ചു കൊടുക്കുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

‘പിണറായി വിജയന്‍ സര്‍ക്കാര്‍ വീണ്ടും ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം ഉല്‍പാദനം ചെയ്യുവാന്‍ വേണ്ടി ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ്. ഞാന്‍ പ്രതിപക്ഷ നേതാവായിരുന്ന സമയം ബ്രുവറി ഡിസ്റ്റിലറി അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിലുള്ള അഴിമതി ചൂണ്ടിക്കാട്ടി അന്ന് ഞങ്ങള്‍ അതിനെ ശക്തമായി എതിര്‍ത്തിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാര്‍ അത് പിന്‍വലിച്ചിരുന്നു.

അതിനെതിരെ ഞാന്‍ കോടതിയില്‍ നല്‍കിയ കേസ് ഇപ്പോള്‍ നില നില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ വീണ്ടും ഈ വിവാദ കമ്പനികള്‍ക്ക് ബിയര്‍ സ്പിരിറ്റ് എന്നിവ നിര്‍മിക്കുവാന്‍ ഉള്ള അനുമതി കൊടുക്കുവാനുള്ള തീരുമാനം എടുക്കുകയാണ്. ഇത് ഒരിക്കലും അനുവദിച്ചു കൊടുക്കുന്ന പ്രശ്‌നമില്ല.

മദ്യ മുതലാളിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിരിക്കുന്നു. ഇതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം എന്ന് ഞാന്‍ ആവശ്യപെടുകയാണ്. ഇത് സംബന്ധിച്ചു ഇന്ന് മുഖ്യമന്ത്രിക്ക് ഞാന്‍ ഒരു കത്ത് നല്‍കി”. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Exit mobile version