അഫ്ഗാനിസ്താനില്‍ വന്‍ ഭൂചലനം; 250 മരണം, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

അഫ്ഗാനിസ്താനില്‍ വന്‍ ഭൂചലനം. 250 മരണം റിപ്പോര്‍ട്ട് ചെയ്തു. 150 പേര്‍ക്ക് പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തെക്ക് കിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്ന് 44 കിമി അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇന്ത്യ എന്നിവിടങ്ങളിലേക്കുള്ള 500 കിമി ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കാബൂള്‍, പാകിസ്താനിലെ ഇസ്ലാമാബാദ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെയായിരുന്നു ഭൂചലനം. 6.1 തീവ്രത രേഖപ്പെടുത്തി.

 

Exit mobile version