ഇന്തോനേഷ്യ: കോഴിയെ പോലെ താൻ മുട്ടയിടുന്നുവെന്ന അവകാശവാദവുമായി യുവാവും കുടുംബവും. ഇന്‍ഡൊനേഷ്യയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. ചില ഓൺലൈൻ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അക്മല്‍ എന്ന യുവാവാണ് തന്റെ വയറിന്റെ സവിശേഷ രോഗം ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ ചികിത്സ തേടിയത്.
എന്നാല്‍ മനുഷ്യന് മുട്ടയിടാനാവില്ലെന്ന് ഡോക്ടര്‍മാര്‍ ഇയാളോട് ആവര്‍ത്തിച്ച് വ്യക്തമാക്കിയതായാണ് സൂചനകൾ. എന്നാല്‍ അക്മലിന്റെ പിതാവ് ഇക്കാര്യം നിഷേധിക്കുകയാണ്. രണ്ട് വര്‍ഷമായി അക്മല്‍ മുട്ടയിട്ടു വരുന്നതായി ഇയാള്‍ പറഞ്ഞു. ബാത്റൂമിൽ പോയപ്പോളാണ് താൻ ആദ്യമായി മുട്ടയിട്ടതെന്നും, പിന്നീട് സ്ഥിരമായി ഇടുകയാണെന്നുമാണ് യുവാവ് പറയുന്നതെന്നാണ് റിപ്പോർട്ട്. ഇതുവരെ രണ്ട് ഡസനോളമെങ്കിലും മുട്ടയിട്ടെന്നാണ് ഇയാളുടെ അവകാശ വാദം.
സാധാരണ മുട്ടയല്ലെന്നും അകത്ത് ഒന്നുകില്‍ വെള്ളയോ അല്ലെങ്കില്‍ മഞ്ഞയോ മാത്രമുള്ള മുട്ടയാണിവയെന്നും ഇവര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. ഇടക്കിടെ ഇയാൾക്ക് വയറുവേദന അനുഭവപ്പെടുന്നുവെന്നുമാണ് ഇവരുടെ വാദം. ഇതേ തുടര്‍ന്ന് എക്‌സറേയെടുത്തപ്പോള്‍ ഡോക്ടര്‍മാര്‍ അമ്പരന്നു. യുവാവിന്റെ മലാശയത്തില്‍ ഒരു മുട്ടയുള്ളതായി എക്‌സറേയില്‍ തെളിഞ്ഞു. ആശുപത്രിയില്‍ വെച്ചും അക്മല്‍ മുട്ടയിട്ടതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ യുവാവിന്റെ ശരീരത്തില്‍ മുട്ട സ്വാഭാവികമായി ഉണ്ടാകുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടില്ല. മറ്റ് രണ്ട് സാധ്യതകള്‍ കൂടി ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നു.ഒന്നുകില്‍ ഏതെങ്കിലും തരത്തില്‍ മുട്ട വിഴുങ്ങുന്നതാകാമെന്നും അല്ലെങ്കില്‍ യുവാവ് മലദ്വാരത്തിലൂടെ മുട്ട കയറ്റിവെയ്ക്കുന്നതാകാമെന്നുമാണിത്.
എന്നാല്‍ സ്വാഭാവികമായി മുട്ട പുറത്തുവരികയാണെന്നാണ് യുവാവും കുടുംബവും അവകാശപ്പെടുന്നത്. 2018ലാണ് ഇയാളും കുടുംബവും ഈ അവകാശ വാദവുമായി ഹോസ്പിറ്റലിൽ എത്തിയത്. എന്നാൽ ഈ അവകാശവാദം സത്യമാണോ, അല്ലയോ എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇല്ല