കേരളത്തില്‍ എയിംസ് അനുവദിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ

Portrait an unknown male doctor holding a stethoscope behind

കേരളത്തില്‍ എയിംസ് അനുവദിക്കാന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശ. കേരളത്തിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുന്നതില്‍ സന്തോഷമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശിപാര്‍ശ ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിന് അയച്ചു.

എയിംസിനായി നാല് സ്ഥലങ്ങള്‍ സംസ്ഥാനം നിര്‍ദേശിച്ചിട്ടുണ്ട്. കേരളത്തില്‍ എയിംസ് അനുവദിക്കണമെന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്‍ശയില്‍ സന്തോഷമെന്ന് കെ മുരളീധരന്‍ എം.പി പറഞ്ഞു. ധനകാര്യ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയിംസിനായി സംസ്ഥാനം നിര്‍ദേശിച്ച നാല് സ്ഥലങ്ങളില്‍ അനുയോജ്യമായത് വിദഗ്ധ സംഘം തീരുമാനിക്കണമെന്നും കെ. മുരളീധരന്‍ പറഞ്ഞു.

 

Exit mobile version