റഷ്യ പ്രധാനപ്പെട്ട ജി20 അംഗം; പുറത്താക്കാനാവില്ലെന്ന് ചൈന; റഷ്യയെ ജി 20യില്‍ നിന്ന് പുറത്താക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അമേരിക്ക പറഞ്ഞതിന് പിന്നാലെ നിലപാട് വ്യക്തമാക്കി ചൈന

 

ജി20 കൂട്ടായ്മയില്‍ നിന്ന് റഷ്യയെ പുറത്താക്കാനാവില്ലെന്ന് ചൈന. ജി20 യിലെ പ്രധാനപ്പെട്ട രാജ്യമാണ് റഷ്യയെന്നും ആര്‍ക്കും പുറത്താക്കാന്‍ കഴിയില്ലെന്നും ചൈന വ്യക്തമാക്കി. റഷ്യയെ ജി 20യില്‍ നിന്ന് പുറത്താക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് അമേരിക്ക പറഞ്ഞതിന് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്.

അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന വേദിയാണ് ജി20യെന്നും ഇതില്‍ ഉള്‍പ്പെട്ട ഒരു രാജ്യത്തെ പുറത്താക്കാന്‍ ഒരു അംഗത്തിനും അവകാശമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. യുക്രൈന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് ലോക രാജ്യങ്ങളില്‍ നിന്ന് നിരവധി ഉപരോധങ്ങള്‍ നേരിട്ട റഷ്യക്ക് ചൈന തുടക്കം മുതലേ നയതന്ത്ര പിന്തുണ നല്‍കിയിരുന്നു.

ചൈനയിലെ ശീതകാല ഒളിമ്പിക്സിനായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ നേരത്തെ ബെയ്ജിങ്ങില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇരു രാജ്യങ്ങളിലും സാമ്പത്തിക- രാഷ്ട്രീയ ബന്ധം തുടരുമെന്ന് കൂടികാഴ്ചക്ക് ശേഷം നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.

 

Exit mobile version