നാറ്റോക്കെതിരെ വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ്; വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന് സെലെന്‍സ്‌കി

 

വ്യോമനിരോധന മേഖല പ്രഖ്യാപിക്കാത്ത നാറ്റോ സഖ്യത്തിനെതിരെ യുക്രെയ്ന്‍. റഷ്യയുടെ വ്യോമാക്രമണത്തിന് നാറ്റോ പച്ചക്കൊടി കാണിക്കുന്നുവെന്ന് പ്രസിഡന്റ് വ്‌ലോഡിമര്‍ സെലെന്‍സ്‌കി ആരോപിച്ചു. യുക്രെയ്‌നില്‍ ആളുകള്‍ കൊല്ലപ്പെടാനുള്ള കാരണം നാറ്റോ രാജ്യങ്ങളുടെ ഏകോപനമില്ലായ്മയാണെന്നും സെലെന്‍സ്‌കി പറഞ്ഞു. എന്നാല്‍ യുക്രെയ്ന്‍ ആവശ്യം നാറ്റോ തള്ളിയത് യുദ്ധം വ്യാപിക്കുമെന്ന വിലയിരുത്തലിലാണെന്നാണ് സൂചന.

യുക്രൈനില്‍ നോ ഫ്ലൈ സോണ്‍ പ്രഖ്യാപിക്കണമെന്ന് വെള്ളിയാഴ്ച സെലന്‍സ്‌കി നാറ്റോയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് നാറ്റോ തയാറായിട്ടില്ല. നാറ്റോയുടെ നടപടി ബോംബ് വര്‍ഷിക്കാന്‍ പച്ചക്കൊടി കാണിക്കുന്ന നടപടിയെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി.

അധിനിവേശത്തിന്റെ പത്താം ദിനത്തിലും ആക്രമണം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് റഷ്യ. കീവിലും ഖാര്‍കീവിലും സുമിയിലും മരിയുപോളോയിലും തുടര്‍ച്ചയായി ഷെല്ലാക്രമണം ഉണ്ടായി. യുക്രൈന്റെ പ്രധാന നഗരങ്ങളിളെല്ലാം റഷ്യം ആക്രമണം തുടരുകയാണ്. മരിയുപോള്‍ നഗരം റഷ്യ തകര്‍ത്തെന്ന് യുക്രൈന്‍ റിപ്പോര്‍ട്ട് ചെയ്തു. കീവിലും ഖാര്‍കിവ്, ചെര്‍ണീവിലും ആക്രമണം തുടരുന്നു. ആക്രമണത്തില്‍ നിരവധി കൊല്ലപ്പെട്ടതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

 

 

Exit mobile version