റഷ്യ പരാജയപ്പെടും; റഷ്യന്‍ സൈനികരുടെ ശവപ്പറമ്പാകാന്‍ യുക്രെയ്‌ന് താല്‍പര്യമില്ല; സൈന്യം മടങ്ങിപ്പോകണം; മുന്നറിയിപ്പുമായി യുക്രെയ്ന്‍

 

യുദ്ധത്തില്‍ റഷ്യ പരാജയപ്പെടുമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി. റഷ്യന്‍ മുന്നേറ്റങ്ങള്‍ താല്‍ക്കാലിമാണ്. 9000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ സൈനികരുടെ ശവപ്പറമ്പാകാന്‍ യുക്രെയ്‌ന് താല്‍പര്യമില്ല. റഷ്യന്‍ സൈന്യം മടങ്ങിപ്പോകണമെന്നും സെലെന്‍സ്‌കി വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ഇതിനിടെ കീവ് ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ റഷ്യന്‍ ആക്രമണം തുടരുകയാണ്. ഇന്നലെ വൈകിയും സ്‌ഫോടനങ്ങളുണ്ടായി. കീവിലെ പ്രതിരോധ മന്ത്രാലയം ലക്ഷ്യമാക്കി വന്ന റോക്കറ്റുകള്‍ തകര്‍ത്തെന്ന് യുക്രെയ്ന്‍ അവകാശപ്പെട്ടു. റഷ്യന്‍ മുന്നേറ്റങ്ങള്‍ താല്‍ക്കാലികമെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. റഷ്യയിലെയും ബെലാറൂസിലെയും എല്ലാ പ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കുന്നുവെന്ന് ലോക ബാങ്ക് അറിയിച്ചു.

യുദ്ധം തുടങ്ങിയ ശേഷം ആദ്യമായി സൈനികരുടെ മരണക്കണക്ക് റഷ്യ പുറത്തുവിട്ടു. 498 സൈനികര്‍ ഇതുവരെ കൊല്ലപ്പെട്ടെന്ന് റഷ്യ വ്യക്തമാക്കി. യുഎന്‍ പൊതുസഭയില്‍ റഷ്യക്കെതിരായ പ്രമേയത്ത 141 രാജ്യങ്ങള്‍ പിന്തുണച്ചപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രമേയത്തെ അഞ്ചു രാജ്യങ്ങള്‍ എതിര്‍ത്തു.

Exit mobile version