റഷ്യന്‍ സേനയ്‌ക്കെതിരെ യുക്രെയ്ന്‍ ജനതയുടെ ചെറുത്തു നില്‍പ് ശക്തമെന്ന് പ്രതിരോധമന്ത്രി. രണ്ട് മണിക്കൂര്‍ കൊണ്ട് കീവ് പിടിക്കുമെന്ന് പറഞ്ഞവര്‍ എവിടെ?. ജനം നിര്‍ഭയരായി രാജ്യത്തെ കാക്കുന്നുവെന്ന് പ്രതിരോധമന്ത്രി പറഞ്ഞു. യുക്രെയ്ന്‍ സൈന്യവും ജനതയും ഇല്ലാതെ യുറോപ്പ് സുരക്ഷിതമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കീവിന് ചുറ്റും പോരാട്ടം രൂക്ഷമായി തുടരുന്നു. റഷ്യന്‍സേന ഹര്‍കീവില്‍ പ്രവേശിച്ചു. ചെറുത്തു നില്‍പ് ശക്തമെന്ന് യുക്രെയ്ന്‍ വ്യക്തമാക്കുന്നു. റഷ്യന്‍ സേനയുടെ മുന്നേറ്റം തടസപ്പെട്ടെന്ന് യുക്രെയ്ന്‍. 3500 സൈനികരെ വധിക്കുകയോ പരുക്കേല്‍പിക്കുകയോ ചെയ്‌തെന്നും യുക്രെയ്്ന്‍ അവകാശപ്പെട്ടു.
ഹര്‍കീവില്‍ റഷ്യന്‍ സേന വാതകപൈപ്പ് ലൈന്‍ തകര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്. കീവില്‍ ഇന്ധന സംഭരണ ശാലയ്ക്കു നേരെയും ആക്രമണമുണ്ടായി. ഉപരോധം ശക്തമാക്കാന്‍ അമേരിക്കയും ബ്രിട്ടനും യുറോപ്യന്‍ യൂണിയനും ചേര്‍ന്ന് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു.
‘സ്വിഫ്റ്റ്’ സംവിധാനത്തില്‍ നിന്ന് തിരഞ്ഞെടുത്ത റഷ്യന്‍ ബാങ്കുകളെ വിലക്കും. റഷ്യന്‍ കേന്ദ്രബാങ്കിന്റെ വിദേശ നിക്ഷേപങ്ങള്‍ മരവിപ്പിക്കാനും നീക്കമുണ്ട്.
