ഒറ്റപ്പെട്ട് യുക്രൈന്‍; യുക്രൈനെ സൈനികമായി സഹായിക്കാന്‍ കഴിയില്ലെന്ന് നാറ്റോ

 

സൈനിക നടപടിക്ക് ഇല്ലെന്നും സൈന്യത്തെ അയയ്ക്കില്ലെന്നും നാറ്റോ. സഖ്യകക്ഷി അല്ലാത്തതിനാല്‍ യുക്രൈനെ സൈനികമായി സഹായിക്കാന്‍ കഴിയില്ല. പ്രശ്ന പരിഹാരത്തിന് മറ്റ് മാര്‍ഗങ്ങള്‍ തേടുമെന്നും നാറ്റോ അറിയിച്ചു. എന്നാല്‍ യുക്രൈനെ പിന്തുണയ്ക്കുന്നതില്‍ നാറ്റോയിലെ അംഗ രാജ്യങ്ങള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാമെന്നും നാറ്റോ വ്യക്തമാക്കി.

സ്ഥിരീകരിച്ചതും അല്ലാത്തതുമായ നിരവധി റിപ്പോര്‍ട്ടുകളാണ് യുക്രൈന്‍- റഷ്യ തമ്മിലുള്ള യുദ്ധവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത്. ഏറ്റവുമൊടുവില്‍ 50 റഷ്യന്‍ സൈനികരെ വധിച്ചുവെന്നും വീണ്ടുമൊരു റഷ്യന്‍ വിമാനം നശിപ്പിച്ചുവെന്നുമാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. ക്രമറ്റോര്‍സ്‌ക് മേഖലയില്‍ റഷ്യയുടെ ആറാമത്തെ വിമാനം നശിപ്പിച്ചതായും യുക്രൈന്‍ വ്യക്തമാക്കി.

ഇതിനിടെ റഷ്യക്കാര്‍ എന്നും സുഹൃത്തുക്കള്‍, ആക്രമണത്തിന് ശേഷം ആദ്യ പ്രതികരണവുമായി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി രംഗത്തെത്തി. വ്‌ളാദിമര്‍ പുടിന്റെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്കാര്‍ ശബ്ദമുയര്‍ത്തണം. റഷ്യയുമായുള്ള നയതന്ത്ര ബന്ധം വിഛേദിച്ചെന്നും വ്‌ളാദിമര്‍ സെലന്‍സ്‌കി വ്യക്തമാക്കി.

Exit mobile version