ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ്; അതൃപ്തിയറിയിച്ച് ഹൈക്കോടതി

 

 

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകന്‍ അഡ്വക്കേറ്റ് ബി. രാമന്‍പിള്ളക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയതില്‍ അതൃപ്തിയുമായി ഹൈക്കോടതി. കക്ഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ പേരില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അഭിഭാഷകര്‍ക്ക് നോട്ടിസ് നല്‍കരുതെന്ന് ജസ്റ്റിസ് പി. സോമരാജന്‍ ആവശ്യപ്പെട്ടു.

കക്ഷിയുമായുള്ള ആശയ വിനിമയത്തിന്റെ വിശദാംശങ്ങള്‍ കൈമാറാന്‍ അഭിഭാഷകരോട് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടരുത്. കക്ഷിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസിന് കൈമാറുന്നത് അഭിഭാഷക തത്വങ്ങളുടെ ലംഘനമാകും. ചില സവിശേഷ അവകാശങ്ങളുള്ള മാന്യമായ തൊഴിലാണ് അഭിഭാഷക വൃത്തിയെന്നും ഹൈക്കോടതി പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം ബി. രാമന്‍പിള്ളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട് മൊഴിയെടുക്കലിന് ഹാജരാവണമെന്ന് നോട്ടിസില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അഭിഭാഷകനായതിനാല്‍ ഹാജരാവാനാകില്ലെന്നായിരുന്നു നോട്ടിസിന് രാമന്‍പിള്ള നല്‍കിയ മറുപടി.

 

Exit mobile version