കളമശേരിയില്‍ വന്‍ തീപ്പിടിത്തം; ആറു ഫയര്‍ഫോഴ്‌സ് യൂണിറ്റ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

 

 

എറണാകുളം കളമശേരിയില്‍ വന്‍ തീപ്പിടിത്തം. സുഗന്ധ വ്യഞ്ജനങ്ങളുടെ കമ്പനിക്കാണ് തീ പിടിച്ചത്. ആറു ഫയര്‍ഫോഴ്‌സ് യൂണിറ്റ് തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. ഗ്രീന്‍ ലീഫ് എക്‌സ്ട്രാക്ഷന്‍സ് എന്ന കമ്പനിക്കാണ് തീ പിടിച്ചത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

പുലര്‍ച്ചെ 5.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്. തീ പടരുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുന്നത്. വന്‍ നാശനഷ്ടങ്ങളുണ്ടായതാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്ത് എത്തിക്കൊണ്ടിരിക്കുകയാണ്. അണയ്ക്കാന്‍ ശ്രമിക്കുമ്പോഴും തീ ആളിപ്പടര്‍ന്നു കൊണ്ടിരിക്കുകയാണ്.

 

Exit mobile version