ഹൈക്കോടതി വിധിക്ക് പിന്നാലെ പൊതുയോഗവും തിരഞ്ഞെടുപ്പും മാറ്റിവെച്ച് എസ്എന്‍ഡിപി

 

തിരഞ്ഞെടുപ്പില്‍ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് പിന്നാലെ പൊതുയോഗവും തിരഞ്ഞെടുപ്പും മാറ്റിവെച്ച് എസ്എന്‍ഡിപി യോഗം. അടുത്ത മാസം അഞ്ചിന് നടത്താനിരുന്ന പരിപാടികളാണ് മാറ്റിയത്.

ഇന്നലെയാണ് 25 വര്‍ഷമായി നിലനിന്നിരുന്ന വോട്ടിങ് രീതി അസാധുവാക്കുന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കിയതോടെ മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടവകാശം ലഭിക്കും.

കമ്പനി നിയമപ്രകാരം കേന്ദ്രം നല്‍കിയ പ്രത്യേക ഇളവും 1999ലെ ബൈലോയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. 200 പേര്‍ക്ക് ഒരു പ്രതിനിധി എന്ന വോട്ടവകാശമാണ് ഇതോടെ റദ്ദായിരിക്കുന്നത്. ഇത്തരത്തില്‍ പതിനായിരത്തോളം വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതിനെതിരെ കോടതിയ്ക്ക് മുമ്പാകെ ഹര്‍ജികള്‍ എത്തിയിരുന്നു.

ഫെബ്രുവരിയിലെ തിരഞ്ഞെടുപ്പിനെ കോടതി വിധി വലിയ രീതിയില്‍ സ്വാധീനിക്കുമെന്നാണ് വിലയിരുത്തലുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുയോഗവും തിരഞ്ഞെടുപ്പും എസ്എന്‍ഡിപി മാറ്റിവെച്ചിരിക്കുന്നത്.

Exit mobile version