ട്രംപിനെ വധിക്കുന്നവർക്ക് പാരിതോഷികം നൽകാൻ എൺപത് ദശലക്ഷം ഡോളർ ? അമേരിക്കൻ പ്രസിഡന്റിന്റെ തലയ്ക്ക് ഇറാൻ വിലയിട്ടത് ഇങ്ങനെ; വൈറ്റ് ഹൗസ് ചാമ്പലാക്കുമെന്ന് മുന്നറിയിപ്പിൽ സുരക്ഷ ഇരട്ടിയാക്കി അമേരിക്കൻ സൈന്യം ;

ഇറാൻ : ട്രംപിനെ വധിക്കുന്നവർക്ക് പാരിതോഷികം നൽകാൻ ഒരു ഡോളർ വീതം സകല ഇറാനികളും ശേഖരിക്കുന്നതായി സൂചന ; പ്രസിഡന്റിന്റെ തലയ്ക്ക് ഇറാൻ വിലയിട്ടത് എൺപത് ദശലക്ഷം ഡോളറന്നെന്നുമുള്ള വിവരങ്ങളും പുറത്ത് വന്നിരുന്നു. ഇറാൻ സൈനിക കമാൻഡർ ജനറൽ ഖാസിം സുലൈമാനിയെ ബഗ്ദാദ് വിമാനത്താവളത്തിനു സമീപം വ്യോമാക്രമണത്തിൽ വധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

സുലൈമാനിയുടെ വധത്തിനു പകരം വീട്ടാൻ ഇറാൻ മുതിർന്നാൽ തിരിച്ചടി 52 കേന്ദ്രങ്ങളിലായിരിക്കുമെന്നും ഇതിനു പറ്റിയ 52 താവളങ്ങൾ നോക്കിവച്ചിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്റിനെ കോട്ടിട്ട ഭീകരനെന്ന് ഇറാൻ വിശേഷിപ്പിച്ചത്. കൂടുതൽ കളിച്ചാൽ വൈറ്റ് ഹൗസിനെ കത്തിച്ച് ചാരമാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. ബഗ്ദാദിലെ യുഎസ് കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി റോക്കറ്റ് ആക്രമണവുമുണ്ടായി.

സുലൈമാനിയുടെ മൃതദേഹം മാതൃരാജ്യമായ ഇറാനിൽ എത്തിച്ചു. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ സുലൈമാനിയടക്കം ഖുദ്സ് സേനയിലെ അഞ്ചുപേരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് ഞായറാഴ്ച വൈകിട്ട് വൻ ജനാവലി അണിനരന്ന വിലാപയാത്രയായി അഹ്വാസ് നഗരത്തിലെത്തിച്ചത്. സുലൈമാനിയുടെ മരുമകനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ‘അമേരിക്കയ്ക്ക് അന്ത്യം’ എന്ന് ആർത്തുവിളിച്ച് കറുത്ത വേഷം ധരിച്ചാണ് ജനങ്ങൾ വിലാപയാത്രയിൽ അണിനിരന്നത്. ഇറാൻ പാർലമെന്റിന്റെ സമ്മേളനം ചേർന്നപ്പോൾ അംഗങ്ങൾ ‘അമേരിക്കയ്ക്ക് മരണം’ എന്നുദ്ഘോഷിച്ചതായി അർധ ഔദ്യോഗിക വാർത്ത ഏജൻസി ഇസ്ന റിപ്പോർട്ടുചെയ്തു. ഇത് ഇറാന്റെ ശബ്ദമാണെന്നും ട്രംപ് കേൾക്കണമെന്നും സ്പീക്കർ അലി ലാറിജാനി പ്രതികരിച്ചു. ജനലക്ഷങ്ങൾ ഒഴുകിയെത്തിയതോടെ തുടർന്നുള്ള നീക്കം തടസപ്പെട്ട വിലാപയാത്രക്ക് ഞായറാഴ്ച വൈകിട്ടും തെഹ്റാൻ നഗരത്തിൽ എത്താൻ കഴിഞ്ഞില്ല. തിങ്കളാഴ്ച ആസാദി ചത്വരത്തിലെഅന്ത്യചടങ്ങുകൾക്ക് മുന്നോടിയായി തെഹ്റാൻ സർവകലശാലയിൽ നടക്കുന്ന മയ്യത്ത് നമസ്‌ക്കാരത്തിന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി നേതൃത്വം നൽകും.

Exit mobile version