ഈ മധുരം നമ്മുടെ കോട്ടയം തിരുനക്കരക്ക് സ്വന്തം.. കോട്ടയത്തു നിന്നും കുഞ്ഞിനെ മോഷ്ടിച്ചു. പൊൻകുന്നം എസ ഐ രാമചന്ദ്രന്റെ മികവിൽ തിരിച്ചു കിട്ടിയ കുഞ്ഞിന് ഇന്ന് പ്രായപൂർത്തിയായ യുവാവ്. കോട്ടയത്തു നിന്നും ഒരു അപൂർവ കൂടിക്കാഴ്ച്ച.

കോട്ടയം:  ആറുമാസം പ്രായമുള്ളപ്പോൾ 1987ൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽനിന്നു ഒരു കുഞ്ഞിനെ മോഷ്ടിച്ചു. അന്നു പൊൻകുന്നം എസ്ഐയായിരുന്ന എൻ. രാമചന്ദ്രന്റെ അന്വേഷണത്തിലാണ് രണ്ടാം ദിവസം തന്നെ അന്യോഷിച്ചു കുഞ്ഞിനെ കണ്ടെത്തി. ആറുമാസം പ്രായമുള്ളപ്പോൾ 1987ൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽനിന്നു മോഷ്ടിക്കപ്പെട്ട കുഞ്ഞാണു സുമേഷ്.

കരിങ്കുന്നം സ്വദേശികളായ ബാലനും രാധാമണിയുമായിരുന്നു കുഞ്ഞിനെ മോഷ്ടിച്ചത് . ഇവരെ അന്ന് തന്നെ പോലീസ് അറസ്റ് ചെയ്തിരുന്നു. താൻ ഗർഭിണിയാണെന്നു പറഞ്ഞു രാധാമണി മറ്റൊരാളിൽ നിന്നു പണം വാങ്ങിയിരുന്നു. പ്രസവിച്ചുവെന്നു കാണിച്ചു കൂടുതൽ പണം വാങ്ങാനായിരുന്നു മോഷണം.

രാധാമണി കു‍ഞ്ഞിന്റെ ചുണ്ടിൽ പൈപ്പുവെള്ളം ഇറ്റിക്കുന്നതു കണ്ട ഹോട്ടൽ ജീവനക്കാരൻ ജബ്ബാറിനു സംശയം തോന്നിയതാണു ഈ കേസിൽ തുണയായത്. സ്വന്തം കുഞ്ഞിന് ആരെങ്കിലും പൈപ്പുവെള്ളം കൊടുക്കുമോ എന്ന ജബ്ബാറിന്റെ സംശയത്തിൽ പ്രതികൾ കുടുങ്ങി.

അന്നത്തെ മനോരമ പത്രത്തിൽ വന്ന വാർത്ത ഈ കുട്ടിയെ കണ്ടെത്തുന്നതിൽ പ്രധാന പങ്കു വഹിച്ചിരുന്നു.

തന്റെ കുഞ്ഞിനെ തിരിച്ചു തന്ന കോട്ടയം കാരൻ എസ ഐ രാമചന്ദ്രനെ ഒരിക്കലും മറക്കില്ലെന്നാണ് സുധ പറയുന്നത്  കോട്ടയം തിരുനക്കര കാരൂർ വീട്ടിൽ നടന്ന കൂടിക്കാഴ്ചയ്ക്കായി മൂന്നുപേരും 32 വർഷം കാത്തിരുന്നു .

അമേരിക്കയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് ഒരു കുഞ്ഞിനെ മോഷ്ടിച്ച സംഭവം ഈയിടെ വായിച്ചപ്പോഴാണ് പണ്ടത്തെ കുഞ്ഞിനെ രാമചന്ദ്രന് ഓർമ വന്നത്. ആ കുട്ടി എവിടെയുണ്ടെന്നായി അതോടെ ചിന്ത. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിന്റെ സഹായം തേടി. പൊലീസ് അന്വേഷണം ചെറുവള്ളി ബാവലുപറമ്പിൽ വീട്ടിലെത്തി.

അങ്ങനെ രാമചന്ദ്രനെ കാണാൻ 32 വർഷത്തിനു ശേഷം സുമേഷുമായി സുധ എത്തി. വൈദ്യുതിമുടക്കത്തിനിടെയാണ് അന്നു കു‍ഞ്ഞിനെ കാണാതായത്. നീതുവാണു സുമേഷിന്റെ ഭാര്യ.

Exit mobile version