മലയാള സിനിമയും പ്രേക്ഷകരും ഒരുപാട് മാറി, സൂപ്പർസ്റ്റാർ ഉള്ളതുകൊണ്ട് മാത്രം ഒരു മോശം സിനിമ ഓടില്ല

ആദിൽ മൈമുനാഥ് അഷറഫിന്റെ സംവിധാനത്തിൽ ഭാവനയും ഷറഫുദ്ദീനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം മലയാളികളുടർ പ്രിയ നടി ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്ന ചിത്രം കൂടിയാണിത്.

ദുരനുഭവം നേരിട്ടതിനെ തുടർന്ന് മലയാള സിനിമയിൽ നിന്നും കുറച്ച് കാലങ്ങളായി മാറിനിന്നിരുന്ന ഭാവന അന്യഭാഷ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. പൃഥ്വിരാജ് നായകനായ ആദം ജോൺ എന്ന ചിത്രത്തിലാണ് മലയാളത്തിൽ ഭാവന അവസാനമായി അഭിനയിച്ചത്.

ഇപ്പോഴിതാ അഭിമുഖത്തിൽ ഇന്നത്തെ പ്രേക്ഷകർ സിനിമയെ വിലയിരുത്തുന്നതിനെ കുറിച്ച് ഭാവന പങ്കുവെച്ച അഭിപ്രായങ്ങളാണ് ശ്രദ്ധ നേടുന്നത്. മലയാള സിനിമയിൽ വലിയ മാറ്റങ്ങൾ ഉണ്ടായി എന്നും എല്ലാം നല്ല മാറ്റങ്ങളാണെന്നും ഭാവന പറയുന്നു.

ഒരു വലിയ താരമുള്ളത് കൊണ്ട് മാത്രം എന്ന ഒരു മോശം പടം ഓടില്ല. പക്ഷെ അതേസമയം പടം നല്ലതാണെങ്കിൽ പുതിയ ആളുകൾ ചെയ്താലും അത് വിജയിക്കും. കണ്ടന്റ് തന്നെയാണ് ഇപ്പോഴും പ്രധാനപ്പെട്ട കാര്യം. മോശം കണ്ടന്റിൽ സൂപ്പർ സ്റ്റാറുകൾ അഭിനയിച്ചാലും ചിത്രം വിജയിക്കില്ല. ഭാവന പറഞ്ഞു.

മലയാള സിനിമയിലെ മാറ്റത്തെ കുറിച്ച് ഭാവന പറയുന്നത് ഇങ്ങനെ. ഒരുപാട് നല്ല ടെക്നീഷ്യൻമാരും ആർട്ടിസ്റ്റുകളും വന്നു. പുതിയ രീതിയിലുള്ള കഥ പറച്ചിൽ എഡിറ്റിങ് രീതിയിൽ ഉണ്ടായ മാറ്റങ്ങൾ, സങ്കേതികമായി മുന്നേറി അങ്ങനെ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി.

ബോൺഹോമി എന്റർടൈൻമെൻറ്സിന്റെ ബാനറിൽ റെനിഷ് അബ്ദുൾഖാദറും ലണ്ടൻ ടാക്കീസിന്റെ ബാനറിൽ രാജേഷ് കൃഷ്ണയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്റഫ് തന്നെയാണ് തിരക്കഥയും എഡിറ്റിങ്ങും. ഭാവനയെയും ഷറഫുദ്ദീനെയും കൂടാതെ അനാർക്കലി അശോകൻ, ഷെബിൻ ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രാധാന വേഷത്തിലെത്തും.

Exit mobile version