കേരളത്തില്‍ ഏറ്റവുമധികം ചര്‍ച്ചയായ ഗര്‍ഭവിശേഷമായിരുന്നു പേളി മാണിയുടേത്. ഗര്‍ഭിണിയാണെന്ന് അനൗണ്‍സ് ചെയ്തത് മുതല്‍ ക്യാമറ കണ്ണുകള്‍ നടിയ്ക്ക് പിന്നാലെയായിരുന്നു. നിരന്തരം വാര്‍ത്ത വന്നതോടെ പേളി പ്രസവിക്കുന്നതും കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ ഒരു മാലാഖ കുഞ്ഞിന് ജന്മം കൊടുത്ത സന്തോഷത്തിലാണ് പേളിയും കുടുംബവും.
ഗുസ്തിക്കാരിയായി മലയാളത്തിലെത്തിയ പഞ്ചാബി സുന്ദരി, ആരാധകരുടെ മനം മയക്കുന്ന ചിത്രങ്ങളുമായി നടി വാമിക ഖബ്ബി
ജനിച്ച ഉടന്‍ ആശുപത്രിയില്‍ നിന്നുള്ളതടക്കം കുഞ്ഞിന്റെ നിരവധി ഫോട്ടോസ് പേളി ആരാധകരുമായി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അച്ഛനും അമ്മയും മകളും ഉള്‍പ്പെടുന്ന കുഞ്ഞ് കുടുംബത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ വൈറലാവുകയാണ്. ഒപ്പം മകളുടെ വരവിനെ കുറിച്ച് കൂടി പേളിയും ശ്രീനിയും പറയുകയാണ്.
രാത്രിയില്‍ മാല ബള്‍ബിന്റെ വെളിച്ചത്തില്‍ പേളിയും ശ്രീനിഷും മകളും പുതപ്പിനുള്ളില്‍ ഇരിക്കുന്ന ഫോട്ടോയാണ് താരങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഉറങ്ങി കിടക്കുന്ന മകളുടെ മുഖത്തേക്ക് സ്‌നേഹ വാത്സല്യങ്ങളോടെ നോക്കുകയാണ് ഇരുവരും. ഞങ്ങളുടെ കുഞ്ഞ് രാജകുമാരി, ഡാഡിയുടെ കുഞ്ഞിപ്പെണ്ണ്, എന്നൊക്കെയാണ് ശ്രീനി മകളെ വിശേഷിപ്പിച്ചിരിക്കുന്നത്. പേളിയുടെ സോഷ്യല്‍ മീഡിയ പേജില്‍ പോയി നോക്കിയാല്‍ ഈ ഫോട്ടോയ്ക്കുള്ള ക്യാപ്ഷന്‍ ഞാന്‍ പറഞ്ഞ് കൊടുത്തത് പോലെ അവള്‍ എഴുതിയിട്ടുണ്ടാവുമെന്ന് കൂടി ശ്രീനി പറഞ്ഞിരുന്നു.
ഞങ്ങളുടെ കുഞ്ഞ് ഹൃദയം ജനിച്ചിട്ട് ഇന്ന് പത്ത് ദിവസം പൂര്‍ത്തിയായി. ഈ ഓരോ നിമിഷങ്ങളും ഓര്‍മ്മയാക്കി സൂക്ഷിക്കുന്നതിനായി ഞങ്ങളെടുത്ത ഫോട്ടോയാണിത്. അവള്‍ക്കറിയാം. ഈ ലോകം അവളുടെ അച്ഛനും അമ്മയുമാണെന്ന്. ഉപാധികളില്ലാതെ ഞങ്ങളവളെ സ്‌നേഹിക്കുന്നമെന്നും അവള്‍ക്കറിയാം. അവള്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് വെളിച്ചവും സ്‌നേഹവും കൊണ്ട് നിറച്ചു. ഓരോ രാത്രിയും ഉറങ്ങുമ്പോള്‍ ഞങ്ങളുടെ മനസില്‍ ഒരു വാക്ക് നിലനില്‍ക്കുന്നുണ്ട്. ഈ മാലാഖയെ തന്ന് അനുഗ്രഹിച്ചതിന് ദൈവത്തോട് നന്ദി. എന്നുമാണ് ഫോട്ടോയ്ക്ക് ക്യാപ്ഷനായി പേളി കുറിച്ചത്.
പേളിയുടെ കുഞ്ഞ് കുടുംബത്തിന് എല്ലാവിധ ആശംസകളുമായി പ്രിയപ്പെട്ടവരും എത്തിയിരിക്കുകയാണ്. എല്ലാ കാലത്തും ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയാന്‍ സാധിക്കട്ടേ എന്നാണ് എല്ലാവരും പറയുന്നത്. കഴിഞ്ഞ മാര്‍ച്ച് ഇരുപതിനായിരുന്നു പേളി ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. മകളുടെ ജനനവിവരം മണിക്കൂറുകള്‍ക്കുള്ളില്‍ ശ്രീനിഷ് തന്നെ പുറംലോകത്തെ അറിയിച്ചു. ഇതോടെ അമ്മയെയും കുഞ്ഞിനെയും കാണാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും.
തൊട്ടടുത്ത ദിവസം മകളെ ആദ്യമായി കൈയിലെടുത്ത നിമിഷം പേളി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ശേഷം മകളെ വീട്ടിലെത്തിച്ചതിന് ശേഷമുള്ളതും കുഞ്ഞിനെ താലോചിച്ച് കൊണ്ടിരിക്കുന്ന ശ്രീനിഷിന്റെ വീഡിയോയുമെല്ലാം പുറത്ത് വന്നു. നിലവില്‍ അഭിനയത്തില്‍ നിന്നും അവതരണത്തില്‍ നിന്നുമൊക്കെ ഇടവേള എടുത്ത് കുഞ്ഞിനെ നോക്കാനുള്ള തീരുമാനത്തിലാണ് പേളി. ശ്രീനിഷ് സത്യ എന്ന പെണ്‍കുട്ടി സീരിയലില്‍ അഭിനയിക്കുകയാണ്.
