Main Menu

ഓണത്തിന് പച്ചക്കറി വാങ്ങുന്നവർ ജാഗ്രതൈ.. കോട്ടയത്തെ പച്ചക്കറി കടക്കാരുടെ പുതിയ തട്ടിപ്പ് ഇങ്ങനെ….

കോട്ടയം: ഓണം പ്രമാണിച്ച് പച്ചക്കറികൾ വാങ്ങുവാൻ കോട്ടയം മാർക്കറ്റിൽ ഇപ്പോൾ ജനത്തിരക്കാണ്. നിരവധി കടകൾ വഴിനീളെ നിരക്കുമ്പോൾ , നാം വിചാരിക്കും ഏതു കടയിൽ നിന്നും സാധനം വാങ്ങും !! അപ്പോൾ വിചാരിക്കും വില വിവര പട്ടികകൾ തൂക്കണമെന്നു സർക്കാർ നിർദേശം ഉണ്ടല്ലോ.. അപ്പൊ പിന്നെ വിലവിവരം നോക്കി വില കുറവുള്ള കടയിൽ നിന്നും വാങ്ങിയാലോ ? എങ്കിൽ നിങ്ങൾക്ക് തെറ്റി..

വിലവിവരം കുറഞ്ഞ രീതിയിൽ പ്രദർശിപ്പിക്കുന്ന കടകളിൽ ചെന്ന് സാധനം വാങ്ങിയെന്നിരിക്കട്ടെ. ആകെ തുക പറയുമ്പോൾ വില വിവര പട്ടികയിൽ നിന്നും തികച്ചും വ്യത്യസ്തമായ കൂടിയ വില കേട്ടു നിങ്ങൾ ഞെട്ടും. കാര്യം ചോദിച്ചാൽ ലഭിക്കുന്ന മറുപടി ഇങ്ങനെ. ബോർഡിൽ പ്രദർശിപ്പിച്ചിരിക്കുന്ന വിലയിലുള്ള സാധനമല്ല ഇതെന്നും , ആ സാധനങ്ങൾ വേറെ ഉണ്ടെന്നും, അത് വേണമെങ്കിൽ തരാമെന്നും കച്ചവടക്കാരൻ പറയും. സാധനം എടുത്തതല്ലേ, ഇനി എങ്ങനെ വേണ്ടെന്നു പറയും എന്ന മടിയുമായി സാധനവുമായി നാം പോരുകയും ചെയ്യും.

ബോർഡിൽ കാണിച്ചിരിക്കുന്ന വില വിവരം സത്യമാണെന്നു ബോധ്യപ്പെടുത്താൻ ചീഞ്ഞതും, കേടു വന്നതുമായ പച്ചക്കറികൾ വേറെ സൂക്ഷിക്കുകയാണ് കോട്ടയത്തെ കച്ചവടക്കാർ.

സമാന രീതിയിലെ മറ്റൊരു തട്ടിപ്പും ഞങ്ങൾ പുറത്തു കൊണ്ട് വരുന്നു. കുട്ടികൾ എഴുതാൻ ഉപയോഗിക്കുന്ന സ്ളേറ്റിൽ ആണ് മിക്ക വഴിയോര കച്ചവടക്കാരും വില വിവരം പ്രദർശിപ്പിക്കുന്നത്. സ്ളേറ്റിന്റെ ഒരു വശത്തു പച്ചക്കറിയുടെ വില ഒരു കിലോ 60. മറുവശത്തു അരകിലോ 60. ചോദ്യം ചെയ്യുന്നവരെ സ്ളേറ്റ് തിരിച്ചു കാണിച്ച് അറ കിലോയുടെ വിലയാണ് അറുപതു എന്ന് ബോധ്യപ്പെടുത്തും.

ചോദ്യം ചെയ്‌താൽ ഒരു കിലോയുടെ വിലയുള്ള സാധനങ്ങൾ വേറെ ഉണ്ടെന്നും പറഞ്ഞു കുറച്ചു ചീഞ്ഞ പച്ചക്കറികൾ എടുത്തു കാണിക്കുകയും ചെയ്യും.

എന്നാൽ ഓണത്തിന് സാധാരണക്കാരെ കൊള്ളയടിക്കാൻ വിലകൂട്ടി രംഗത്തിറങ്ങുന്ന വ്യാപാരികൾക്ക് മൂക്കുകയറിടാൻ സർക്കാർ ശ്കതമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട് .

പൊതുവിപണിയിൽ ഭക്ഷ്യസാധനങ്ങളുടെ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിന് ഓണത്തോടനുബന്ധിച്ച് രൂപീകരിച്ച സംയുക്ത സ്‌ക്വാഡിൻറെ പരിശോധന ജില്ലയിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇവർ വിവിധ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി കടകളിൽ പരിശോധന നടത്തി വരുകയാണ്.

ഹോട്ടലുകൾ, പച്ചക്കറികടകൾ, ബേക്കറികൾ, പലചരക്കു കടകൾ, റേഷൻ കടകൾ, ഗ്യാസ് ഏജൻസികൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. വിലവിവര പട്ടിക പ്രദർശിപ്പിച്ചിട്ടില്ലാത്ത പച്ചക്കറി, പലചരക്കു കടകൾ, കളറുകൾ അമിതമായി ഉപയോഗിച്ച പലഹാരങ്ങൾ വിൽക്കുന്ന ബേക്കറികൾ, പഞ്ചായത്ത് ലൈസൻസും ഹെൽത്ത് കാർഡും ഇല്ലാതെ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, കൃത്യമായി സീൽ ചെയ്യാത്ത അളവു തൂക്ക യന്ത്രങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ നടപടി സ്വീകരിക്കുവാനാണ് ഇവർക്ക് ലഭിച്ച നിർദേശമെന്നാണ് അറിയുവാൻ കഴിയുന്നത്.

പച്ചക്കറി വിപണിയിലെ പൊള്ളുന്ന വില കണ്ടു ഞെട്ടണ്ട ആവശ്യമില്ല . ഓണത്തിന് വിലക്കുറവിൽ പച്ചക്കറികൾ കൃഷി വകുപ്പും ഹോർട്ടികോർപ്പും ചേർന്ന് വിപണിയിലെത്തിക്കും. ഓണ സമൃദ്ധി കാർഷിക വിപണി 2019ന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 2000 പ്രാദേശിക വിപണികളാണ് പ്രവർത്തന സജ്ജമാക്കുന്നത്.

പൊതുവിപണിയിലേക്കാൾ 30 ശതമാനം വരെ വിലക്കുറവിൽ പച്ചക്കറികളും ഫലവർഗ്ഗങ്ങളും നൽകുകയാണ് ഓണ സമൃദ്ധി കാർഷിക വിപണി ലക്ഷ്യമിടുന്നത്.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp