ഏത്തക്ക തൊലികൊണ്ട് ഒരടിപൊളി തോരൻ; പാചകം

ഉപയോഗശേഷം നാം കളയുന്നതും പശു ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് ഭക്ഷണമായി കൊടുക്കുന്ന ഏത്തക്ക തൊലി ഉപയോഗിച്ചുള്ള ഒരടിപൊളി തോരനാണ് ഇന്ന് പരിചയപ്പെടുത്തുന്നത് .

ഏത്തക്കായുടെ കാ നാം ഉപയോഗിച്ചതിന് ശേഷം തൊലി കളയുകയാണ് പതിവ്. എന്നാൽ ഈ തൊലി ഉപയോഗിച്ചുള്ള കരി വളരെയധികം സ്വാദിഷ്ടമാണ്. നാരു ഉൾപ്പെട്ട ഭക്ഷണമായതിനാൽ ഇത് ശരീരത്തിനും നല്ലതാണു.

ഇത് ഉണ്ടാക്കുന്ന വിധം

ഏത്തക്ക തൊലി കഴുകി വാരി വെച്ചതിനു ശേഷം നന്നായി അരിയുക

അരിഞ്ഞ തൊലി കറ കളയുവാൻ വീണ്ടും കഴുകുക

വെളുത്തുള്ളിയും, ചെറിയ ഉള്ളിയും കുറച്ച് എടുത്ത് ചെറുതായി മിക്സിയിൽ അടിച്ചെടുക്കുക

ഉണക്കമുളക് മൂന്നോ നാലോ എണ്ണം മിക്സിയിൽ ചതച്ചെടുക്കുക

ചീനച്ചട്ടി അടുപ്പിൽ വെച്ച് നന്നായി ചൂടാകുമ്പോൾ കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക

ചൂടായ ശേഷം ഒരു സ്പൂൺ കടുക് ഇടുക .

കടുക് പൊട്ടുമ്പോൾ ചതച്ച വെളുത്തുള്ളിയും ചുവന്നുള്ളിയും എണ്ണയിലിട്ട് ചെറിയ ചുവപ്പ് നിറം വരുന്നത് വരെ വഴറ്റുക

അൽപ്പം മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പ്പൊടി , വറ്റൽ മുളക് ചതച്ചത് ചേർത്ത് നന്നായി ഇളക്കുക

കഴുകി വാരിയ ഏത്തക്ക തൊലി ഈ ചേരുവകളിലിട്ട് നന്നായി ഇളക്കി ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി മൂടി വയ്ക്കുക. ഇടക്ക് ഇളക്കി കൊടുക്കുക

ഏകദേശം പത്ത് മിനിറ്റ് വേവിക്കുക

പാകമായ കറി പാത്രത്തിലേക്ക് മാറ്റിയെടുത്ത് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്

Exit mobile version