കൊച്ചി: കൊച്ചിയിൽ ഡ്യുട്ടിക്കിടെ വനിതാ പൊലീസുകാരെ കാറിടിച്ചു. മറൈന്‍ ഡ്രൈവില്‍ ജോലിക്കിടെ വനിതാ ട്രാഫിക് പൊലീസുകാരെയാണ് കാറിടിച്ച് തെറിപ്പിച്ചത് . പിങ്ക് പട്രോളിങ് വിഭാഗത്തിലെ ഹേമചന്ദ്ര, ബിനു എലിസബത്ത് എന്നീ പൊലീസ് ഉദ്യോഗസ്ഥകൾക്കാണ് അപകടമുണ്ടായത്. ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് സാരമായി പരുക്കേറ്റ ഹേമചന്ദ്രയുടെ നില ഗുരുതമാണ്. ഇടിയുടെ ശക്തിയില്‍ ഹേമചന്ദ്രയുടെ തല കാറിന്റെ ചില്ലില്‍ ഇടിച്ച് ചില്ല് തകര്‍ന്നു. രാവിലെ പിങ്ക് പട്രോളിങിനുള്ള വാഹനം വരുന്നത് കാത്തിരിക്കുന്നതിനിടെ റോഡിന് മറുവശത്തുള്ള കടയിലേക്ക് നടന്നപ്പോഴാണ് അപകടം ഉണ്ടായത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു. നാവികസേനാ ഉദ്യോഗസ്ഥനായ കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
ഡ്യൂട്ടിക്കിടെ വനിതാ പൊലീസുകാരെ കാറിടിച്ചു; ഒരാളുടെ നില ഗുരുതരം.സംഭവം കൊച്ചിയിൽ.

- Categories: Uncategorized
Related Content
രാഹുലിനെതിരായ മൂന്നാം ബലാത്സംഗ കേസ്: പരാതിക്കാരി വിദേശത്ത്, മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിലൂടെ
By
News Desk -02
January 11, 2026
പുള്ളിക്കാരന് പുള്ളിക്കാരൻ്റെ പൊളിറ്റിക്കൽ ഫ്യൂച്ചർ'; ഗർഭഛിദ്രത്തിന് ഇരയായതിൻ്റെ ദുരനുഭവം പങ്കുവെച്ച് യുവതി
By
News Desk -02
November 28, 2025
കോഴി മുട്ടയ്ക്ക് റെക്കോർഡ് വില ; ഒരു മുട്ടയ്ക്ക് 7 രൂപ 50 പൈസ
By
News Desk -02
November 21, 2025
ഇനി സെലിബ്രിറ്റി വേണ്ട; കോഴിക്കോട് മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രാദേശിക നേതൃത്വത്തെ രംഗത്തിറക്കാന്‍ കോണ്‍ഗ്രസ്
By
News Desk -02
November 20, 2025
ജോലി ചെയ്യുന്നില്ലെങ്കിൽ സസ്പെൻഡ് ചെയ്യണം'; സമ്മർദം ചെലുത്തി ജില്ലാ കളക്ടർ; വീഡിയോ പുറത്ത്
By
News Desk -02
November 17, 2025
ചെങ്കോട്ട സ്ഫോടനത്തിന്റെ നടുക്കത്തിൽ രാജ്യം; ഭീകരാക്രമണമെന്നുറപ്പിച്ച് അന്വേഷണ സംഘം
By
News Desk -02
November 11, 2025