വിവാദ പ്ലീഡര്‍ നിയമനം: ‘മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ് തത് ഒരു യുവ എംപി’; വെളിപ്പെടുത്തലുമായി കെ ബാബു

കൊച്ചി: വിവാദ പ്ലീഡര്‍ നിയമന വിവാദത്തില്‍ വെളിപ്പെടുത്തലുമായി കോണ്‍ഗ്രസ് നേതാവ് കെ ബാബു. ഒരു യുവ എംപിയുടെ ശുപാര്‍ശയിലാണ് നിയമനം നടന്നതെന്നായിരുന്നു കെ ബാബു പറഞ്ഞത്. യുവ എംപിയാണ് മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തത്. അത് ഹൈബി ഈഡനോ ഷാഫി പറമ്പിലോ അല്ല. പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനാകില്ല. എല്ലായിപ്പോഴും രാഷ്ട്രീയം മാത്രം പരിഗണിക്കാന്‍ കഴിയില്ല. യോഗ്യതയും പരിഗണിക്കേണ്ടതുണ്ടെന്നും കെ ബാബു പറഞ്ഞു.

മുഖ്യമന്ത്രി വി ഡി സതീശന്‍ കെഎസ്‌യുവിനെതിരെ രംഗത്തെത്തിയതോടെയായിരുന്നു വവിവാദങ്ങളുടെ തുടക്കം. ഇക്കഴിഞ്ഞ ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു

കെഎസ്‌യുവിന് എതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശമുണ്ടായത്. ഗവ. പ്ലീഡറായി സജീവ ആര്‍എസ്എസ് ബന്ധമുള്ള വ്യക്തിയെ നിയമിച്ചതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു വിമര്‍ശനം. തിരുവനന്തപുരത്തെ കെഎസ്യുവാണോ പ്ലീഡറെ നിയമിക്കുന്നത് എന്നായിരുന്നു സതീശന്‍ ചോദിച്ചത്. കെഎസ്യുവിന് പ്ലീഡര്‍ നിയമനത്തില്‍ എന്ത് കാര്യമെന്നും സതീശന്‍ ചോദിച്ചിരുന്നു.

ഇതിന് പിന്നാലെ സതീശനെതിരെ തുറന്നടിച്ച് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രംഗത്തെത്തിയിരുന്നു. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കെഎസ്യു ആശങ്ക അറിയിച്ചതില്‍ എന്താണ് തെറ്റ് എന്ന് അലോഷ്യസ് ചോദിച്ചിരുന്നു. കേരളത്തിന്റെ തെരുവില്‍ സമരം ചെയ്ത ആളുകളുടെ വൈകാരികത ഉള്‍ക്കൊണ്ട് കെഎസ്യു മുഖ്യമന്ത്രിയെ ആശങ്ക അറിയിക്കുമെന്നും അലോഷ്യസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിലൂടെയും അലോഷ്യസ് പ്രതികരിച്ചു. ‘നെറികേടുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ധിക്കാരമെങ്കില്‍ ഞങ്ങള്‍ ഒരു കൂട്ടം ധിക്കാരികള്‍’ എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു അലോഷ്യസ് പ്രതികരിച്ചത്. ഇതിന് പിന്നാലെ അലോഷ്യസ് സേവ്യര്‍ മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചെങ്കിലും നടന്നിരുന്നല്ല. ഇതിനെതിരെ കോണ്‍ഗ്രസില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ ജിന്റോ ജോണ്‍, വി ആര്‍ അനൂപ് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

Exit mobile version