നീറ്റ്-UG ഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 11.21 ലക്ഷം പേര്‍

ന്യൂഡല്‍ഹി: നീറ്റ് – യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍ യോഗ്യത നേടി. 20 ലക്ഷത്തോളം പേരാണ് പരീക്ഷയെഴുതിയത്. യോഗ്യത നേടയിതില്‍ 58ശതമാനവും പെണ്‍കുട്ടികളാണ്. പഞ്ചാബ് സ്വദേശിയായ ആര്യന്‍ ഗുപ്ത, ഹരിയാന സ്വദേശിയായ പന്‍ഷുല്‍ ബന്‍സാല്‍ എന്നിവര്‍ 715 മാര്‍ക്കോടെ ഒന്നാം റാങ്ക് പങ്കിടുന്നുവെന്നാണ് പ്രാഥമിക വിവരം. പരീക്ഷയിൽ ആദ്യ നൂറു റാങ്ക് ജേതാക്കളില്‍ കേരളത്തില്‍ നിന്നും ഒരാള്‍ മാത്രമാണ് ഇടംപിടിച്ചത്. നീരജ് ബി എന്ന വിദ്യാർത്ഥിക്കാണ് കേരളത്തില്‍ ഒന്നാം റാങ്ക്. ദേശീയ തലത്തില്‍ 89ാം റാങ്കാണ് നീരജിന് ലഭിച്ചിരിക്കുന്നത്.

19 പേര്‍ക്ക് 700 മാര്‍ക്കില്‍ കൂടുതല്‍ ലഭിച്ചപ്പോള്‍ 138 പേര്‍ക്ക് 690 ല്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 650 കൂടുതല്‍ മാര്‍ക്ക് 1,492 പേര്‍ക്ക്, 600 കൂടുതല്‍ മാര്‍ക്ക് 10,160 പേര്‍ക്ക്, 90,780 പേര്‍ക്ക് 500 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചു.

 

Exit mobile version