പാർക്കിസൻസ് എന്ന രോഗം ബാധിച്ച് ബുദ്ധിമുട്ടുന്ന രാമപുരം സ്വദേശിക്കും അദ്ദേഹത്തിന്റെ ഭിന്നശേഷിയുള്ള മകനും കരുതലിന്റെ മാതൃകയായി രാമപുരം പോലീസ്

രാമപുരം: പാർക്കിസൻസ് എന്ന രോഗം ബാധിച്ച് ബുദ്ധിമുട്ടുന്ന രാമപുരം സ്വദേശിക്കും അദ്ദേഹത്തിന്റെ ഭിന്നശേഷിയുള്ള മകനും കരുതലിന്റെ മാതൃകയായി രാമപുരം പോലീസ്.

ഇരുവരും രണ്ട് ദിവസമായി അസ്വസ്ഥത കാട്ടുന്നു എന്ന് ജനമൈത്രി ബീറ്റ് ഓഫീസർമാരായ പ്രശാന്ത്, തങ്കമ്മ എന്നിവർക്ക് വിവരം ലഭിക്കുകയും തുടർന്ന് ബീറ്റ് ഓഫീസർമാർ അവരുടെ വീട് സന്ദർശിക്കുകയും അടുത്തുള്ള സന്മനസുകളുടെ സഹായത്തോടെ വീടും പരിസരവും ശുചികരിക്കുകയും , ഇരുവരേയും കുളിപ്പിക്കുകയും, മുടി വെട്ടുകയും ചെയ്തു.

ഇവർക്ക് ഉടുത്ത് മാറാൻ വസ്ത്രങ്ങൾ ഇല്ല എന്ന് മനസിലാക്കിയ ബീറ്റ് ഓഫീസർമാർ ഇവർക്ക് പുതിയ വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കൾ വാങ്ങി നൽകുകയും ചെയ്തു.

Exit mobile version