Main Menu

പാലായിൽ മൂന്നു മുന്നണികളുടെയും പ്രചാരണം ശക്തി പ്രാപിക്കുന്നു. തെല്ലും വിട്ടു കൊടുക്കാതെ മൂന്നു മുന്നണികളും.

പാലായിൽ മൂന്നു മുന്നണികളുടെയും പ്രചാരണം ശക്തി പ്രാപിക്കുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍റെ വാഹന പ്രചാരണം മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു.

പാലാ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യുഡിഎഫ് നേതൃയോഗം ചേർന്നു. പാലായിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫും പങ്കെടുത്തു . കേരള കോൺഗ്രസിൽ നിലനിൽക്കുന്ന തർക്കങ്ങളെ തുടർന്ന് ഉടലെടുത്ത ആശയക്കുഴപ്പങ്ങൾ പരിഹരിക്കുകയാണ് യോഗത്തിന്റെ പ്രധാന ലക്ഷ്യം. അവസാന ഘട്ട പ്രചാരണത്തിനും രൂപം നൽകും.

പാലായിൽ യുഡിഫ് ഒറ്റക്കെട്ടാണെന്ന് കോൺഗ്രസ്‌ നേതാവ് ഉമ്മൻ ചാണ്ടി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടും. കേരളത്തിൽ എൽഡിഎഫിനു പറയാൻ ഭരണ നേട്ടങ്ങളില്ലെന്നും യുഡിഫിലെ തർക്കങ്ങളെ കുറിച്ച് മാത്രമാണ് ഇടതു മുന്നണിക്ക് പറയാനുള്ളതെന്നും ഉമ്മൻ‌ചാണ്ടി വിമർശിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ വാഹനപ്രചാരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി

എൻ ഡി എ സ്ഥാനാർഥി എൻ ഹരിയും ശക്തമായ പ്രചാരണ തിരക്കിൽ ആണ്

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp