ഫോണ്‍ വിളിക്കുന്നയാള്‍ക്ക് കാരണം വ്യക്തമാക്കാന്‍: പുതിയ ഫീച്ചറുമായി ട്രൂ കോളര്‍

ഫോണ്‍ വിളിക്കുന്നയാള്‍ക്ക് കാരണം വ്യക്തമാക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ച് കോളര്‍ ഐഡി ആപ്ലിക്കേഷനായ ട്രൂ കോളര്‍. കോള്‍ റീസണ്‍ ഫീച്ചര്‍ എന്നാണ് പുതിയ ഫീച്ചറിന് പേര് നല്‍കിയിരിക്കുന്നത്. ഉപയോക്താക്കളുടെ ആവശ്യം പരിഗണിച്ച് നിര്‍മിച്ച ആപ്ലിക്കേഷന്‍ അവതരിപ്പിക്കുന്നതിലൂടെ കോള്‍ അറ്റന്റ് ചെയ്യുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകുമെന്നാണ് കമ്പനി വിലയിരുത്തുന്നത്.

പുതിയ ഫീച്ചര്‍ വരുന്നതോടെ ഫോണ്‍ വിളിക്കുന്നയാള്‍ക്ക് വിളിക്കുന്നതിനുള്ള കാരണം വ്യക്തമാക്കാനും ഫോണ്‍ എടുക്കുന്നതിന് മുമ്പ് മറുപുറത്തുള്ളയാള്‍ക്ക് ഫോണ്‍വിളിയുടെ കാരണം മനസിലാക്കാനും സാധിക്കും. മാത്രമല്ല, ഫീച്ചര്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്തവര്‍ക്ക് ആപ്ലിക്കേഷന്‍ സെറ്റിംഗിസില്‍ അത് ഓഫ് ചെയ്ത് വെയ്ക്കാനും. ഫോണ്‍കോള്‍ നോട്ടിഫിക്കേഷനൊപ്പവും മിസ്ഡ് കോള്‍ ലിസ്റ്റിലും ഫോണ്‍ വിളിക്കാനുള്ള കാരണം കാണാന്‍ സാധിക്കുന്നതുമാണ്.

Exit mobile version