യൂട്യൂബ് ഇ – വ്യാപാര മേഖലയിലേക്ക് ! വീഡിയോ പോസ്റ്റ് ചെയ്യുന്നവർക്ക് കൂടുതൽ വരുമാനം !!

ന്യൂയോര്‍ക്ക്: ലോകത്തെ ടെക്‌നോളജി വിഭാഗത്തിലെ വമ്പന്മാരായ ഗൂഗിളിന്റെ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബിന് പുതിയ രൂപവും ഭാവവും നല്‍കാന്‍ തീരുമാനമായി.

പുതിയ മാറ്റങ്ങള്‍ നിലവിൽ വരുമ്പോൾ യൂട്യൂബ് ഇ-വ്യാപാര മേഖലയായി മാറും. ഇത് യൂട്യൂബിൽ ധാരാളം വീഡിയോ പോസ്റ്റ് ചെയ്യുന്നവർക്കു കൂടുതല്‍ വരുമാനത്തിനും മറ്റുമുള്ള പുതിയ സാധ്യതകളെ തുറന്നു തരുന്നു.

കോവിഡ് മഹാമാരി ഈ ലോകം മുഴുവന്‍ വ്യാപിച്ചപ്പോള്‍ അപ്പോള്‍ അതിന്റെ ക്ഷീണം യൂട്യൂബിനും സംഭവിച്ചു. സാധാരണയുള്ള പരസ്യവരുമാനത്തില്‍ വലിയൊരു ഇടിവ് യൂട്യൂബില്‍ നിന്ന് ലഭിക്കുന്നതില്‍ സംഭവിച്ചു എന്നുള്ളതാണ് വാസ്തവം.

എന്നാല്‍ പതിവിനു വിപരീതമായി കോമഡി കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ യൂട്യൂബ് ഉപയോക്താക്കളും കാഴ്ചക്കാരും വര്‍ദ്ധിച്ചു എന്നുള്ളതും മറ്റൊരു സത്യമാണ്.

ഇത്തരത്തിലുള്ള സാഹചര്യങ്ങളെ മുന്‍നിര്‍ത്തിയാണ് ഗൂഗിള്‍ തങ്ങളുടെ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം എന്നുള്ളത് മാത്രമാക്കി യൂട്യൂബിനെ നിര്‍ത്താതെ അതിനെ ഇ-കൊമേഴ്‌സുമായി അഥവാ ഇ-വ്യവസായവുമായി ബന്ധിപ്പിക്കാനുള്ള പുതിയ തീരുമാനം കൈക്കൊണ്ടത്.

യുട്യൂബ് ഒരു വെറും വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം മാത്രമാക്കി നിര്‍ത്താതെ മറിച്ച്, പൊതുജനങ്ങള്‍ക്കിടയില്‍ ഉള്ള അതിന്റെ സ്വീകാര്യതയെ കുറച്ചുകൂടി കച്ചവടവല്‍ക്കരിക്കാനാണ് ഗൂഗിളിന്റെ തീരുമാനം.

Exit mobile version