ആപ്പിള്‍ നിരയിലെ ഏറ്റവും പുതിയ ഐഫോണ്‍ 12 വിപണിയിലേക്ക്

ആപ്പിള്‍ ഐഫോണ്‍ 12 സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമം. കാത്തിരുന്ന ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി ടെക് ലോകത്ത് നിന്ന് പുതിയ പ്രഖ്യാപനം. ആപ്പിള്‍ നിരയിലെ ഏറ്റവും പുതിയ ഐഫോണ്‍ 12ന്റെ ലോഞ്ച് ഒക്ടോബര്‍ 13ന് നടക്കുമെന്നാണ് പുതിയ സൂചനകള്‍. സൂപ്പര്‍ഫാസ്റ്റ് 5 ജി വയര്‍ലെസ് കണക്റ്റിവിറ്റിയും പുതിയ ഐപാഡിനെ ഓര്‍മപ്പെടുത്തുന്ന രൂപകല്‍പ്പനയും ആയിരിക്കും ഐഫോണ്‍ 12ന്റെ പ്രത്യേകതയെന്ന് ടെക് ലോകം പ്രതീക്ഷിക്കുന്നു.

വിലയിലോ റിലീസ് ഡേറ്റിലോ ഔദ്യോഗിക പ്രഖ്യാപനം നിര്‍മാതാക്കള്‍ നടത്തിയില്ലെങ്കിലും ആപ്പിള്‍ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സും ആപ്പിള്‍ വാച്ച്, ഐ പാഡ് പ്രഖ്യപനങ്ങളും പോലെ പുതിയ ഐ ഫോണ്‍ ലോഞ്ചും പൂര്‍ണമായും ഓണ്‍ലൈനില്‍ നടക്കും എന്നാണ് ലഭിക്കുന്ന വിവരം.

ഈ വര്‍ഷത്തെ ആപ്പിള്‍ പ്രൊഡക്റ്റ് ലോഞ്ചില്‍ അപ്ഗ്രേഡ് വില്‍പനകളില്‍ വലിയ ഉയര്‍ച്ച ഉണ്ടാകുമെന്ന് ടെക് വിദഗ്ധര്‍ പറയുന്നു. ഐപാഡിന്റെ പുതിയ 5 ജി കണക്റ്റിവിറ്റിയും ബോക്സിയര്‍ രൂപവും ഐപാഡ് പ്രോയ്ക്ക് സമാനമാണ്. ഇലക്ട്രോണിക്‌സ് റീസെല്ലര്‍ ഡെക്ലൂട്ടര്‍ നടത്തിയ സര്‍വേയില്‍ 53 ശതമാനം ആളുകളും ഐഫോണ്‍12 വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണെന്നായിരുന്നു സര്‍വേ ഫലം.

 

Exit mobile version