ലോകത്തിലെ ആദ്യത്തെ 200 മെഗാപിക്‌സല്‍ ഫോണ്‍ ; മോട്ടറോള എക്‌സ്30 പ്രോ പുറത്തിറങ്ങി

മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ മോട്ടറോള എക്‌സ്30 പ്രോ പുറത്തിറങ്ങി. ലോകത്തിലെ ആദ്യത്തെ 200 മെഗാപിക്‌സല്‍ ഫോണെന്ന വാദത്തോടെ എത്തിയ ഫോണാണ് മോട്ടറോള എക്‌സ്30 പ്രോ. ചൈനയില്‍ മാത്രമാണ് മോട്ടറോള ഈ ഹാന്‍ഡ്‌സെറ്റ് അവതരിപ്പിച്ചത്.

മോട്ടറോള X30 പ്രോയുടെ 8 ജിബി+128 ജിബി വേരിയന്റിന്റെ ചൈനയിലെ വില 3699 യുവാന്‍ (ഏകദേശം 43,999 രൂപ) ആണ്. 12ജിബി + 256ജിബി, 12ജിബി + 512ജിബി വേരിയന്റുകള്‍ക്ക് യഥാക്രമം 4,199 യുവാന്‍ (ഏകദേശം 49,000 രൂപ), 4,499 യുവാന്‍ (53,201 രൂപ) എന്നിങ്ങനെയാണ് വില. 6.7-ഇഞ്ച് എഫ്എച്ച്ഡി+ ഐപിഎസ് പാനലുമായാണ് മോട്ടറോള എക്‌സ്30 പ്രോ വരുന്നത്.

ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 8 പ്ലസ് ജെന്‍ 1 ആണ് പ്രോസസര്‍. 12 ജിബി വരെയുള്ള LPDDR5 റാം, 512 ജിബി വരെയുള്ള UFS 3.1 സ്റ്റോറേജ് എന്നിവയിലാണ് മോട്ടറോള എക്‌സ്30 പ്രോ പ്രവര്‍ത്തിക്കുന്നത്. ക്യാമറാ വിഭാഗത്തില്‍ 1/1.22 ഇഞ്ച് സെന്‍സര്‍ വലുപ്പമുള്ള 200 എംപി സാംസങ് ISOCELL എച്ച്പി1 ക്യാമറയുമായാണ് മോട്ടറോള എക്‌സ്30 പ്രോ വരുന്നത്. ചാമെലിയോന്‍സെല്‍ ( ChameleonCell) എന്ന പുതിയ പിക്‌സല്‍-ബിന്നിങ് സാങ്കേതികവിദ്യയുമായാണ് മോട്ടറോള എക്‌സ്30 പ്രോ വരുന്നത്.

Exit mobile version