റിങ്കു സിങ്ങിന്റെ പിതാവ് ഖന്‍ചന്ദ്ര സിങ് അന്തരിച്ചു

നോയിഡ: ഇന്ത്യന്‍ ക്രിക്കറ്റ് താരം റിങ്കു സിങ്ങിന്റെ പിതാവ് ഖന്‍ചന്ദ്ര സിങ് അന്തരിച്ചു. അര്‍ബുദ ബാധിതനായി ഗ്രേറ്റര്‍ നോയിഡയിലെ യാതാര്‍ത്ത് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു. ലോകകപ്പ് ടീമില്‍ അംഗമായ റിങ്കു ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കു തിരിച്ചു.

സിംബാബ്വെയ്‌ക്കെതിരായ സൂപ്പര്‍ 8 മത്സരത്തിന് മുന്‍പ് പിതാവിനെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചിരുന്നു. മത്സരത്തിനു മുന്‍പ് ടീം ക്യാംപില്‍ തിരിച്ചെത്തിയെങ്കിലും മത്സരത്തില്‍ റിങ്കു പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ പകരക്കാരനായി ഫീല്‍ഡില്‍ ഇറങ്ങിയിരുന്നു.

കരളിനു ബാധിച്ചിരിക്കുന്ന അര്‍ബുദം നാലാം സ്റ്റേജിലെത്തിയതിനെ തുടര്‍ന്ന് ഏറെനാളായി ഖാന്‍ചന്ദ് സിങ് ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് കരളിന് അര്‍ബുദം ബാധിച്ചതായി കണ്ടെത്തിയത്.

Exit mobile version