പി എസ് ജി താരം ഒസ്മാൻ ഡെംബലെയ്ക്ക് ബാലൺ ഡി ഓർ പുരസ്കാരം

പാരിസ്: ഈ വർഷത്തെ മികച്ച ഫുട്ബോൾ താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം പി എസ് ജി താരം ഒസ്മാൻ ഡെംബലെയ്ക്ക്. ബാഴ്സലോണയുടെ സ്പാനിഷ് താരവും യുവ ഹീറോയുമായ ലാമിൻ യമാലിനെ മറികടന്നാണ് ഡെംബലെ പുരസ്കാര നേട്ടത്തിന് അർഹനായത്. പിഎസ്ജിക്കായി 53 മത്സരത്തിൽ നിന്ന് 35 ഗോളും 16 അസിസ്റ്റുകളുമാണ് ഡെംബലെ നേടിയത്.

ഈ നിമിഷത്തിലേക്കുള്ള ദൂരം ഒട്ടും എളുപ്പമായിരുന്നില്ലെന്നും പി.എസ്.ജി ക്ലബിനും പരിശീലകൻ ലൂയിസ് എൻറികിനും പ്രത്യേകം നന്ദി അറിയിക്കുന്നതായും പുരസ്കാര വേളയിൽ ഡെംബലെ പറഞ്ഞു. പിഎസ്ജിയെ ചരിത്രത്തിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കെത്തിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് ഡെംബലെ ആയിരുന്നു.

ക്ലബ്ബിനെ ഫ്രഞ്ച് ലീഗിലും ചാമ്പ്യൻമാരാക്കുന്നതില്‍ നിര്‍ണായക സംഭാവന നൽകിയിട്ടുണ്ട്. ബാലൺ ഡി ഓർ നേടുന്ന ആറാമത്തെ ഫ്രഞ്ച് താരമാണ് ഡെംബലെ.

ബാഴ്‌സലോണയുടെ ഐറ്റാന ബോൺമാറ്റിയാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം നേടിയത്. തുടർച്ചയായ മൂന്നാം വർഷമാണ് ബോൺമാറ്റി മികച്ച വനിതാ താരമാകുന്നത്. മികച്ച യുവതാരത്തിനുള്ള കോപാ ട്രോഫി ബാഴ്സലോണയുടെ ലാമിൻ യമാൽ കരസ്ഥമാക്കി.

Exit mobile version