ഇംഗ്ലണ്ട്- ഇന്ത്യ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം; പുതിയ ക്യാപ്റ്റനു കീഴില്‍ ഇംഗ്ലണ്ട്

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. സതാംപ്ടണിലെ റോസ്ബൗളില്‍ ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് മത്സരം. ആദ്യ ട്വന്റി-20യില്‍ അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ കളിച്ച താരങ്ങള്‍ തന്നെ അണിനിരക്കും. കൊവിഡ് മുക്തനായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരികെയെത്തുമ്പോള്‍ ആര് പുറത്തിരിക്കുമെന്നതാണ് സുപ്രധാന ചോദ്യം. ഋതുരാജ് ഗെയ്ക്വാദോ സഞ്ജു സാംസണോ ആവും ക്യാപ്റ്റനു വഴിമാറുക.

അയര്‍ലന്‍ഡിനെതിരായ അവസാന ട്വന്റി-20 മത്സരത്തില്‍ 77 റണ്‍സ് നേടിയ സഞ്ജു തന്റെ രാജ്യാന്തര കരിയറിലെ ആദ്യ ഫിഫ്റ്റി നേടിയിരുന്നു. പിന്നീട് ഇംഗ്ലണ്ടിലെത്തി രണ്ട് പരിശീലന മത്സരങ്ങളിലും സഞ്ജു കളിച്ചു. ആദ്യ ട്വന്റി-20യില്‍ 38 റണ്‍സെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തിയ സഞ്ജു രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി.

പുതിയ പരിമിത ഓവര്‍ ക്യാപ്റ്റനു കീഴിലാണ് ഇംഗ്ലണ്ട് ഇറങ്ങുക. ഓയിന്‍ മോര്‍ഗന്‍ കളി മതിയാക്കിയതിനാല്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ലര്‍ ഇംഗ്ലണ്ടിനെ നയിക്കും. ലിയാം ലിവിങ്സ്റ്റണ്‍, ജേസന്‍ റോയ്, സാം കറന്‍, മൊയീന്‍ അലി തുടങ്ങിയ ട്വന്റി-20 സ്‌പെഷ്യലിസ്റ്റുകള്‍ അണിനിരക്കുന്ന ഇംഗ്ലണ്ടിനെതിരെ വിജയിക്കാന്‍ ഇന്ത്യ നന്നായി വിയര്‍പ്പൊഴുക്കേണ്ടിവരും.

ഇന്ത്യ സാധ്യതാ ഇലവന്‍: Rohit Sharma. Ishan Kishan, Suryakumar Yadav, Deepak Hooda, Hardik Pandya, Dinesh Karthik Axar Patel, Harshal Patel, Bhuvneshwar Kumar, Yuzvendra Chahal, Umran Malik/Arshdeep Singh

ഇംഗ്ലണ്ട് സാധ്യതാ ഇലവന്‍: Jaosn Roy, Jos Buttler, Dawid Malan, Moeen Ali, Liam Livingstone, Harry Brook, Sam Curran, Chris Jordan, Tymal Mills, Reece Topley, Matt Parkinosn

 

Exit mobile version