മലയാളി ക്രിക്കറ്റ് താരം ബേസില്‍ തമ്പി വിവാഹിതനായി

ഐപിഎല്‍ മുംബൈ ഇന്ത്യന്‍സ് ടീം അംഗവും രഞ്ജി ട്രോഫി താരവുമായ ബേസില്‍ തമ്പി വിവാഹിതനായി. പെരുമ്പാവൂര്‍ ഇരിങ്ങോള്‍ സ്വദേശി ആയ ബേസില്‍ തമ്പി മുല്ലമംഗലം വീട്ടില്‍ എംഎം തമ്പിയുടേയും ലിസി തമ്പിയുടേയും മകനാണ്. പെരുമ്പാവൂര്‍ കുറുപ്പംപടി വാഴപ്പിള്ളിക്കുടി വീട്ടില്‍ റോയി ഡേവിഡിന്റെയും ജെസ്സി റോയിയുടെയും മകള്‍ സ്‌നേഹ റോയ് ആണ് വധു.

വിവാഹത്തിന് കേരള ക്രിക്കറ്റ് രഞ്ജി ട്രോഫി കോച്ച് ടിനു യോഹന്നാന്‍, കേരള കാപ്റ്റന്‍ സച്ചിന്‍ ബേബി, ഐപിഎല്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.

 

Exit mobile version