കില്ലറായി മില്ലര്‍; ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി-20യില്‍ ഇന്ത്യക്ക് തോല്‍വി

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ട്വന്റി-20യില്‍ ഇന്ത്യക്ക് തോല്‍വി. 212 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 211 റണ്‍സ് അടിച്ചെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

48 ബോള്‍ നേരിട്ട ഇഷാന്‍ മൂന്ന് സിക്സിന്റെയും 11 ഫോറിന്റെയും അകമ്പടിയില്‍ 78 റണ്‍സെടുത്തു. ഋതുരാജ് 15 ബോളില്‍ 23, ശ്രേയസ് അയ്യര്‍ 27 ബോളില്‍ 36, ഋഷഭ് പന്ത് 16 ബോളില്‍ 29 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഏറെ കാലത്തിന് ശേഷം ടീമില്‍ മടങ്ങിയെത്തിയ ഓള്‍റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 12 ബോളില്‍ മൂന്ന് സിക്സും രണ്ട് ഫോറും സഹിതം 31 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ദിനേശ് കാര്‍ത്തിക് രണ്ട് ബോളില്‍ ഒരു റണ്‍സ് നേടിയും പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗില്‍ ഡേവിഡ് മില്ലര്‍ 64(31) റാസി വാന്‍ ഡെര്‍ ഡസ്സന്‍ 75(46) എന്നിവരുടെ മികവില്‍ ആഫ്രിക്ക പിടിച്ചെടുക്കുക ആയിരുന്നു. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ജയിക്കാനായത് ആഫ്രിക്ക ടീമിന് വലിയ ആത്മവിശ്വാസം ആകുമെന്ന് ഉറപ്പാണ്.

 

Exit mobile version