ഇനി ഐപിഎല്‍ കാലം; 15ാം പതിപ്പിന് ഇന്നു തുടക്കം; ആദ്യ മത്സരത്തില്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും

 

ഐപിഎല്‍ 15ാം പതിപ്പിന് ഇന്നു തുടക്കമാകും. ആദ്യ മത്സരത്തില്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. ആകെ പത്ത് ടീമുകള്‍. നാല് വേദികളില്‍ 74 കളികള്‍.

പ്ലേ ഓഫിന് മുമ്പ് ഓരോ ടീമിനും 14 മത്സരങ്ങള്‍. 25 ശതമാനം കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സുമാണ് പുതിയ ടീമുകള്‍. അടുത്ത വര്‍ഷം മുതല്‍ ആറ് ടീമുകളെ ഉള്‍പ്പെടുത്തി വനിതാ ഐപിഎല്‍ തുടങ്ങാനൊരുങ്ങുകയാണ് ബിസിസിഐ.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

ക്യാപ്റ്റന്‍: രവീന്ദ്ര ജഡേജ
ജേതാക്കള്‍: 2010, 2011, 2018, 2021
പ്രമുഖര്‍: മഹേന്ദ്ര സിംഗ് ധോണി, മൊയീന്‍ അലി, ഡ്വെയ്ന്‍ ബ്രാവോ, ഋതുരാജ് ഗെയ്ക്ക് വാദ്, അമ്പാട്ടി റായുഡു

മുംബൈ ഇന്ത്യന്‍സ്

ക്യാപ്റ്റന്‍: രോഹിത് ശര്‍മ
ജേതാക്കള്‍: 2013, 2015, 2017, 2019, 2020
പ്രമുഖര്‍: സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ജോഫ്ര ആര്‍ച്ചെര്‍, കീറണ്‍ പൊള്ളാര്‍ഡ്, ജസ്പ്രീത് ബുമ്ര

കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ്

ക്യാപ്റ്റന്‍: ശ്രേയസ് അയ്യര്‍
ജേതാക്കള്‍: 2012, 2014
പ്രമുഖര്‍: ആരോണ്‍ ഫിഞ്ച്, പാറ്റ് കമ്മിന്‍സ്, ആന്ദ്രേ റസല്‍, വെങ്കിടേഷ് അയ്യര്‍, സുനില്‍ നരെയ്ന്‍

രാജസ്ഥാന്‍ റോയല്‍സ്

ക്യാപ്റ്റന്‍: സഞ്ജു സാംസണ്‍
ജേതാക്കള്‍: 2008
പ്രമുഖര്‍: ദേവ്ദത്ത് പടിക്കല്‍, ജോസ് ബട്ലര്‍, ആര്‍.അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ജിമ്മി നീഷം

സണ്‍റൈസേഴ്സ് ഹൈദരാബാദ്

ക്യാപ്റ്റന്‍: കെയ്ന്‍ വില്യംസണ്‍
ജേതാക്കള്‍: 2016
പ്രമുഖര്‍: എയ്ദന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി.നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ക്യാപ്റ്റന്‍: ഫാഫ് ഡു പ്ലെസിസ്
പ്രമുഖര്‍: വിരാട് കോഹ്ലി, ഗ്ലെന്‍ മാക്സ്വെല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹാസല്‍വുഡ്, വണീന്ദു ഹസരങ്ക

ഡല്‍ഹി ക്യാപിറ്റല്‍സ്

ക്യാപ്റ്റന്‍: ഋഷഭ് പന്ത്
പ്രമുഖര്‍: ഡേവിഡ് വാര്‍ണര്‍, പൃഥ്വി ഷാ, ആന്റിച്ച് നോര്‍ത്യേ, ലുംഗി എന്‍ഗിഡി, ശാര്‍ദുല്‍ ഠാക്കൂര്‍

പഞ്ചാബ് കിങ്സ്

ക്യാപ്റ്റന്‍: മായങ്ക് അഗര്‍വാള്‍
പ്രമുഖര്‍: ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്റ്റോ, കഗീസോ റബാദ, ലിയാം ലിവിങ്സ്റ്റണ്‍, ഒഡീന്‍ സ്മിത്ത്

ഗുജറാത്ത് ടൈറ്റന്‍സ്

ക്യാപ്റ്റന്‍: ഹാര്‍ദിക് പാണ്ഡ്യ
പ്രമുഖര്‍: ഡേവിഡ് മില്ലര്‍, ജാസണ്‍ റോയ്, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് ഷമി, റഷീദ് ഖാന്‍

ലഖ്നൗ സൂപ്പര്‍ ജയന്റ്സ്

ക്യാപ്റ്റന്‍: ലോകേഷ് രാഹുല്‍
പ്രമുഖര്‍: ക്വിന്റണ്‍ ഡി കോക്ക്, ജാസണ്‍ഹോള്‍ഡര്‍, മാര്‍കസ് സ്റ്റോയിനിസ്, രവി ബിഷ്ണോയ്, ക്രുണാള്‍ പാണ്ഡ്യ.

 

Exit mobile version