ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത് വിരമിച്ചു; ട്വിറ്ററിലൂടെയാണ് ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിച്ചത്

 

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ എസ് ശ്രീശാന്ത് വിരമിച്ചു. ട്വിറ്ററിലൂടെയാണ് ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിച്ചത്. രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമില്‍ ഇടം നേടിയ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിന് മുമ്പ് കാലിന് ഗുരുതര പരുക്കേറ്റ് പിന്‍വാങ്ങിയിരുന്നു. ഇന്ത്യയുടെ രണ്ട് ലോകകപ്പ് കിരീട നേട്ടങ്ങളില്‍ പങ്കാളിയായിട്ടുള്ള ഒരേയോരു മലയാളി താരമാണ് ശ്രീശാന്ത്.

2005ല്‍ ശ്രീലങ്കയ്ക്കെതിരെ ഏകദിനത്തില്‍ അരങ്ങേറിയ ശ്രീശാന്ത് 53 ഏകദിനത്തില്‍ നിന്ന് 75 വിക്കറ്റുകള്‍ ഇന്ത്യക്കായി സ്വന്തമാക്കി. 2011ലെ ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ തന്നെയായിരുന്നു അവസാന ഏകദിന മത്സരത്തിനിറങ്ങിയതും. 2006ലായിരുന്നു ഇന്ത്യയുടെ വെള്ളക്കുപ്പായിത്തില്‍ ശ്രീശാന്ത് ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്.

വിദര്‍ഭയില്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റം. കെന്‍സിംഗ്ടണ്‍ ഓവലില്‍ 2011ല്‍ ഇംഗ്ലണ്ടിനെതിരെ തന്നെയായിരുന്നു താരത്തിന്റെ അവസാന ടെസ്റ്റ് മത്സരവും.

2006ല്‍ വാണ്ടറേഴ്സില്‍ ദക്ഷിണാഫ്രിക്ക- ഇന്ത്യ ട്വന്റി20യില്‍ അരങ്ങേറിയ ശ്രീശാന്ത് ട്വന്റി20യില്‍ ഇന്ത്യക്കായി 10 മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റും സ്വന്തമാക്കി. 44 മത്സരങ്ങളിലാണ് ഐപിഎല്ലില്‍ ശ്രീശാന്ത് കളിച്ചത്. 40 വിക്കറ്റുകളും സ്വന്തമാക്കി.

Exit mobile version