2022ലെ ആദ്യ മത്സരത്തിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്; തകര്‍പ്പന്‍ ഫോമിലുള്ള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍ എഫ്‌സി ഗോവ

 

2022ലെ ആദ്യ മത്സരത്തിനായി ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങും. കരുത്തരായ എഫ്‌സി ഗോവയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. ഗോവ തിലക് മൈതാനില്‍ രാത്രി 7.30നാണ് മത്സരം. തുടര്‍ച്ചയായ 7 മത്സരങ്ങളില്‍ പരാജയമറിയാതെ തകര്‍പ്പന്‍ ഫോമിലാണ് ബ്ലാസ്റ്റേഴ്‌സ്. ഉദ്ഘാടന മത്സരത്തില്‍ എടികെയോട് പരാജയപ്പെട്ടതിനു ശേഷം ബ്ലാസ്റ്റേഴ്‌സ് പിന്നീട് പരാജയമറിഞ്ഞിട്ടില്ല. ഐഎസ്എല്‍ ചരിത്രത്തിലെ തന്നെ ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും മികച്ച അണ്‍ബീറ്റണ്‍ റണ്‍ ആണിത്.

8 മത്സരങ്ങളില്‍ 3 ജയം സഹിതം 13 പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ മുംബൈ സിറ്റിക്കൊപ്പം പോയിന്റ് ടേബിളില്‍ ഒന്നാമതെത്താന്‍ ബ്ലാസ്റ്റേഴ്‌സിനു കഴിയും. ഗോവയാവട്ടെ, സീസണില്‍ ആകെ രണ്ട് മത്സരങ്ങള്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ.

9ആം സ്ഥാനത്തുള്ള ഗോവയുടെ മോശം ഫോം മുതലെടുത്ത് കളി ജയിക്കുകയാവും ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. സീസണില്‍ ഗോവയുടെ പ്രകടനം അത്ര ആശാവഹമല്ലെങ്കിലും മികച്ച ടീം തന്നെയാണ് അവര്‍ക്കുള്ളത്.

Exit mobile version