ഐ.പി.സി സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തിരുവനന്തപുരം: ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷനും ശുശ്രൂഷകാ സമ്മേളനവും സിസംബര്‍ 4-8 വരെ കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കും. ഡിസംബര്‍ 4 ന് വൈകിട്ട് 5.30 ന് സംസ്ഥാന മുന്‍ പ്രസിഡണ്ട് പാസ്റ്റര്‍ കെ.സി. തോമസ് ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡണ്ട് പാസ്റ്റര്‍ സി.സി ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. ഡിസംബര്‍ 5 ന് രാവിലെ 10ന് ശുശ്രൂഷകാ സമ്മേളനം 6ന് രാവിലെ 10ന് തിരുവനന്തപുരം ജില്ലയിലെ എല്ലാ സഭകളുടെയും സംയുക്ത ഉപവാസ പ്രാര്‍ത്ഥന, ഉച്ചകഴിഞ്ഞ് 2ന് സോദരി സമ്മേളനം എന്നിവ നടക്കും.ഡിസംബര്‍ 7 ന്  രാവിലെ 10ന് പൊതുയോഗം, ഉച്ചയ്ക്ക് 2ന് പി.വൈ പി എ, സണ്ടേസ്‌ക്കൂള്‍ വാര്‍ഷികം എന്നിവ നടക്കും.

എല്ലാ ദിവസവും വൈകിട്ട് 5.30 ന് ആരംഭിക്കുന്ന പൊതുയോഗങ്ങളില്‍ പാസ്റ്റര്‍മാരായ കെ.സി. ജോണ്‍, സാം ജോര്‍ജ്, വില്‍സണ്‍ ജോസഫ്, ബാബു ചെറിയാന്‍, തോമസ് ഫിലിപ്പ്, രാജു പൂവക്കാല, ബി. മോനച്ചന്‍, വര്‍ഗീസ് ഏബ്രഹാം, ഫിലിപ്പ് പി. തോമസ്, ഗര്‍സിം പി. ജോണ്‍, രാജു ആനിക്കാട് എന്നിവര്‍ മുഖ്യ വചന ശുശ്രൂഷ നിര്‍വഹിക്കും.

Related News

പുതുപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് പെന്തക്കോസ്ത്കാർ ആരാധനക്കിടെ അക്രമം നടത്തിയപ്പോൾ അടൂരിൽ പാസ്റ്റർമാർ കോടതി നിയോഗിച്ച കമ്മീഷനെ കയ്യേറ്റം ചെയ്തു

പുതുപ്പള്ളിയിലെ പെന്തക്കോസ്ത് സഭയിൽ ലോക്ക് ഡൌൺ മാനദണ്ഡം ലംഘിച്ചു തിരഞ്ഞെടുത്ത കമ്മറ്റി പിരിച്ച്‌ വിട്ട് കേന്ദ്രനേതൃത്വം; സംഭവം പുതുപ്പള്ളി അസ്സംബ്ലീസ്‌ ഓഫ് ഗോഡ് സഭയിൽ

മാധ്യമപ്രവർത്തകനെതിരെ ഫേസ്‌ബുക്കിലൂടെ കമന്റ് ഇട്ട പെന്തക്കോസ്ത് യുവാവിനെ വാഹനാപകടക്കേസിൽ പോലീസ് അറസ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു

ഐ.പി.സി സ്റ്റേറ്റ് കണ്‍വന്‍ഷന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

8ന് രാവിലെ 8.30 മണിക്ക് സംയുക്ത ആരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും. സംസ്ഥാന സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലില്‍, ജോയിന്റ് സെക്രട്ടറി പാസ്റ്റര്‍ ദാനിയേല്‍ കൊന്നനില്‍ക്കുന്നതില്‍ എന്നിവര്‍ നേതൃത്വം നല്കും. കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കും. തെക്കന്‍ മേഖലയിലെ സുവിശേഷ മുന്നേറ്റത്തിനും സഭകളുടെ വളര്‍ച്ചയ്ക്കും ഉണര്‍വിനും ഈ ആത്മീയ സംഗമം കാരണമാകുമെന്ന് സംസ്ഥാന ഭാരവാഹികള്‍ അറിയിച്ചു.

സംസ്ഥാന വൈസ് പ്രസിഡണ്ട് പാസ്റ്റര്‍ സി.സി. ഏബ്രഹാം, സെക്രട്ടറി പാസ്റ്റര്‍ ഷിബു നെടുവേലില്‍, ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റര്‍ ദാനിയേല്‍ കൊന്ന നില്‍ക്കുന്നതില്‍, ബ്രദര്‍ ജി. കുഞ്ഞച്ചന്‍ വാളകം, ട്രഷറാര്‍ ബ്രദര്‍ പി.എം. ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്കും

Exit mobile version