Main Menu

ശാസ്ത്രീ റോഡിലെ ബൈക്ക് അപകടം കണ്ടു നിന്ന കോട്ടയം കാരെ !! നിങ്ങളെ ഓർത്തു ലജ്ജിക്കുന്നു.. രക്ഷാപ്രവർത്തനം വൈകിയപ്പോൾ അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത് ആർപ്പൂക്കര സ്വദേശി ശ്രീകുമാറിന്റെ ഭാര്യ പ്രഭ. രക്ഷാ പ്രവർത്തനം നടത്തിയ ആർപ്പൂക്കര സ്വദേശി പ്രഭ എന്നെന്നും കോട്ടയത്തിനു മാതൃക..

കോട്ടയം ∙ ശാസ്ത്രി റോഡിൽ അപകടത്തിൽ പെട്ടവരെ രക്ഷപ്പെടുത്താൻ മുന്നിട്ടിറങ്ങിയത് അതുവഴി വന്ന അധ്യാപികയായ ഈരയിൽ കടവ് ഹരിശ്രീ അക്കാദമി ഉടമ ആർപ്പൂക്കര സ്വദേശി ശ്രീകുമാറിന്റെ ഭാര്യ പ്രഭ . കൂടിനിന്നവർ കാഴ്ചക്കാരായപ്പോഴാണ് ഈ യുവതി രക്ഷാ പ്രവർത്തനം നടത്തിയത്.

നെടുകുന്നം സ്വദേശികളായ മാത്യു ജോസഫും ഭാര്യ ജിജിയും താഴത്തങ്ങാടി സ്വദേശി അഫ്സലുമാണ് അപകടത്തിൽ പെട്ടത്. മാത്യു ജോസഫും അഫ്സലും റോഡിന്റെ അരികിലും ജിജി മധ്യഭാഗത്തുമായാണ് കിടന്നിരുന്നത്. ലൂർദ് സ്കൂളിൽ പഠിക്കുന്ന മക്കളെ സ്കൂളിലാക്കാൻ അതുവഴി എത്തിയ പ്രഭ ആൾക്കൂട്ടം കണ്ട് സ്കൂട്ടർ നിർത്തി. അപകടത്തിൽ പെട്ടവർക്കു ചുറ്റുമാണ് ആൾക്കൂട്ടമെന്നു മനസിലായി. ആരും രക്ഷാപ്രവർത്തനത്തിന് തയാറാകുന്നില്ല.

അതുവഴി എത്തിയ ഓട്ടോ തടഞ്ഞുനിർത്തി, രക്തംവാർന്നു കിടന്ന ജിജിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചത് പ്രഭയാണ്. ഈ സമയം അഫ്സലിനെയും ആരോ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 9. 30 നാണ് പബ്ലിക് ലൈബ്രറിക്കു മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp