പ്രതിപക്ഷ നേതാവിൻ്റെ ആദ്യ ഇടപെടൽ ചെല്ലാനത്തിൻ്റെ ആശ്വാസത്തിനായി ! ദുരിതത്തിൽ കഴിയുന്നവരെ നേരിൽകണ്ട് ആശ്വസിപ്പിച്ചു. ചെല്ലാനത്തെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവിൻ്റെ ഉറപ്പ്

കൊച്ചി: പ്രതിപക്ഷ നേതാവായുള്ള വിഡി സതീശൻ്റെ ആദ്യ ഇടപെടൽ ചെല്ലാനത്ത്. കടലാക്രമണം രൂക്ഷമായ ചെല്ലാനം അദ്ദേഹം സന്ദദർശിച്ചു. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് സർക്കാർ അടിയന്തരമായി സഹായം ലഭ്യമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.

വീട് നഷ്ടപ്പെട്ട് വിവിധ സ്ഥലങ്ങളിൽ കഴിയുന്നവർക്ക് വാടക നൽകുന്നതുൾപ്പെടെ സാമ്പത്തിക സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടൽ ക്ഷോഭത്താൽ ദുരിതത്തിലായി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ചെല്ലാനം പ്രദേശവാസികളെയും പ്രതിപക്ഷ നേതാവ് സന്ദർശിച്ചു.

ചെല്ലാനത്തെ പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിക്കും. എറണാകുളത്തെ എംഎൽഎമാർ മുഖ്യമന്ത്രിയെ കണ്ട് വിഷയം സംസാരിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

Exit mobile version