Main Menu

നദീപുനർസംയോജനം: മുഖ്യമന്ത്രി പിണറായി വിജയൻ ശനിയാഴ്ച കോട്ടയത്ത്.

മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ നദീ പുനർസംയോജന പദ്ധതിയുടെ അയ്യായിരം ഏക്കറിലെ തരിശുനില കൃഷിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് സി.എം.എസ്. കോളേജിലെ ഗ്രേറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും. ഉമ്മൻചാണ്ടി എം.എൽ.എ. തരിശുനിലങ്ങളിൽ കൃഷിക്കു തയ്യാറായ കർഷകരെ ആദരിക്കും.

മൂന്ന് നദികളെയും ബന്ധപ്പെടുത്തി മൂവായിരം കിലോമീറ്റർ തോടാണുള്ളത്. ഇവ വൃത്തിയാക്കുന്നതിെനാപ്പം വർഷം ഏഴാരായിരം ഏക്കർ തരിശുനിലങ്ങളിൽകൂടി കൃഷി നടത്താനാണ് ശ്രമം. 34 ഗ്രാമപ്പഞ്ചായത്തുകളിലും നാല് നഗരസഭകളിലുമായി കിടക്കുന്ന മൂവായിരം കിലോമീറ്റർ തോടുകൾ പരസ്പരം ബന്ധ െപ്പടുത്തുന്നതിന് ഓരോ തോടിനും ജനകീയ കൂട്ടായ്മ തുടർപ്രവർത്തനങ്ങൾ നടത്തുകയാണ്.

അയർക്കുന്നം, വിജയപുരം, മണർകാട്, വാകത്താനം, പുതുപ്പള്ളി, പനച്ചിക്കാട്, കാണക്കാരി, കിടങ്ങൂർ, എലിക്കുളം ഗ്രാമപ്പഞ്ചായത്തുകളിലും കോട്ടയം നഗരസഭയിലുമായാണ് അയ്യായിരം ഏക്കർ തരിശുനിലകൃഷിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. ജനകീയ പങ്കാളിത്തേത്താടെ തോടുകൾ തെളിെച്ചടുക്കുന്നതിന് ഒന്നരക്കോടി രൂപയുടെ സംഭാവനയാണ് നൂറിൽപരം പ്രാദേശിക ജനകീയ കൂട്ടായ്മകൾക്ക് ലഭിച്ചത്.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp