Main Menu

പാലായിൽ പോളിംഗ് എഴുപതു ശതമാനം കടന്നു. പ്രതീക്ഷയോടെ മൂന്നു മുന്നണികളും.

പാലാ: പാലായിൽ വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ പോളിംങ് ശതമാനം ഏഴുപത് കടന്നു. മുഴുവൻ ബൂത്തുകളിലെയും പോളിംങ് ശതമാനം പുറത്തു വന്നപ്പോൾ 71.2 ശതമാനമാണ് പോളിംങ്. 1,24657 പേരാണ് ഇതുവരെ പാലായിൽ വോട്ടു ചെയ്തിരിക്കുന്നത്. 63,308 പുരുഷവോട്ടർമാരും, 61349 സ്ത്രീ വോട്ടർമാരും ഇതുവരെ പാലായിൽ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

രാവിലെ ഏഴു മണിക്ക് പോളിംങ് ആരംഭിച്ചപ്പോൾ മുതൽ തന്നെ പോളിംങ് ശതമാനം കൃത്യമായി ഉയരുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ പോളിംങ് ശതമാനം വർധിക്കുക തന്നെ ചെയ്തിരുന്നു. ഉച്ചയ്ക്ക് കൊടുംചൂടും, ഇടയ്‌ക്കെത്തിയ മഴയും ഒരു മണി മുതൽ മൂന്നു മണിവരെ പോളിംങ് ശതമാനത്തിൽ നേരിയ കുറവുണ്ടാക്കി. തുടർന്ന് ഉച്ചയ്ക്ക് ശേഷം വീണ്ടും പോളിംങ് ശതമാനം വർധിക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഏത് മുന്നണിയ്‌ക്കൊപ്പമാണ് പോളിംങ് ശതമാനത്തിലെ വർധനവ് നിൽക്കുക എന്ന് പറയാൻ സാധിക്കുകയില്ല . എന്നിരുന്നാലും പ്രതീക്ഷ കൈ വിടാതെ ഇരിക്കുകയാണ് മൂന്നു മുന്നണികളിലെയും സ്ഥാനാർത്ഥികൾ

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp