Main Menu

കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ കോട്ടയം കറുകച്ചാലിലെ ടാക്സി ഡ്രൈവർക്ക്..

കറുകച്ചാൽ∙ കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ ടാക്സി ഡ്രൈവറായ കറുകച്ചാൽ നെടുമറ്റത്തിൽ എൻ.കെ.മനോജിന് (42).

കറുകച്ചാലിലെ ബിസ്മി ലോട്ടറി ഏജൻസിസിൽ നിന്ന് സ്ഥിരം ലോട്ടറിയെടുക്കുന്നയാളാണു മനോജ്. മനോജ് വിളിച്ചു പറഞ്ഞതനുസരിച്ച് 8 ടിക്കറ്റുകൾ ഏജൻസി മാറ്റിവച്ചു. അതിൽ ഒരു ടിക്കറ്റിനാണ് കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ അടിച്ചത്.

ഇവർ തന്നെ മനോജിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. തുക കിട്ടിയ ശേഷം ഭാവികാര്യം ആലോചിക്കുമെന്നും തൊഴിൽ ഉപേക്ഷിക്കില്ലെന്നുമാണ് മനോജിന്റെ നിലപാട്. ആഷിതയാണ് മനോജിന്റെ ഭാര്യ.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp