Main Menu

അരിവാൾ ചുറ്റിക നക്ഷത്രത്തിൽ ചുവന്നു തുടുത്തു പാലാ. യു ഡി എഫിന്റെ 54 വർഷത്തെ പാരമ്പര്യം തൂത്തു എറിഞ്ഞത് മാണി സി കാപ്പൻ. പാലാ ചുവന്നെങ്കിലും, മാണി എന്ന പേര് കൈവിടാതെ ജന മനസ്സ്. പാലായിലെ എൽ ഡി എഫ് വിജയം കേരള കോൺഗ്രസ്സിലെ ചേരി തിരിവ് മൂലമോ?

കോട്ടയം ∙ കെ.എം.മാണി അടക്കിവാണ മണ്ഡലത്തിൽ ചരിത്രമെഴുതി മാണി സി.കാപ്പൻ. വോട്ടെണ്ണലിന്റെ തുടക്കം മുതൽ എൽഡിഎഫിന്റെ മാണി സി.കാപ്പൻ ആണ് ലീഡ് ചെയ്തിരുന്നത്. അവസാന നിമിഷം വരെ ലീഡ് നിലനിർത്താനും അദ്ദേഹത്തിനു സാധിച്ചു. മാണി സി.കാപ്പൻ 54,137 വോട്ടുകൾ നേടിയപ്പോൾ എതിരാളി യുഡിഎഫിന്റെ ജോസ് ടോമിന് 51,194 വോട്ടാണു ലഭിച്ചത്. എൻഡിഎ സ്ഥാനാർഥി ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിക്കു കിട്ടിയത് 18,044 വോട്ട്.

ബിജെപി വോട്ട് മറിച്ചെന്നു യുഡിഎഫ് സ്ഥാനാർ‌ഥി ജോസ് ടോം ആരോപിച്ചു. വോട്ട് കുറഞ്ഞതു പരിശോധിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി എൻ.ഹരി പറഞ്ഞു. സർവേകളെ അട്ടിമറിക്കുന്ന പ്രകടനമായിരുന്നു മാണി സി.കാപ്പന്റേത്. മൂന്നു തവണ കെ.എം.മാണിയോടു മത്സരിച്ചു പരാജയപ്പെട്ട എൻസിപി നേതാവാണു മാണി സി.കാപ്പൻ. അഞ്ചു മണ്ഡലങ്ങളിലേക്ക് അടുത്തമാസം 21ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ പാലാ ഫലം എൽഡിഎഫിന്റെ ആത്മവിശ്വാസം വർ‍ധിപ്പിക്കും. ഒൻപത് ഗ്രാമപഞ്ചായത്തുകൾ എൽഡിഎഫ് നേടിയപ്പോൾ മീനച്ചിൽ, കൊഴുവനാൽ, മുത്തോലി പഞ്ചായത്തുകളിലും പാലാ നഗരസഭയിലും മാത്രമായിരുന്നു യുഡിഎഫ് ലീഡ് ലഭിച്ചത്. മണ്ഡലം നിലവിൽ വന്ന മുതൽ ഇക്കഴിഞ്ഞ ഏപ്രിലിൽ മരണം വരെ കെ.എം.മാണിയായിരുന്നു പാലാ എംഎൽഎ. ഇത് തിരുത്തി കുറിക്കുവാൻ ആണ് മാണി സി കാപ്പന് കഴിഞ്ഞത്.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp