സംസ്ഥാനത്ത് കുരങ്ങ് വസൂരിയെന്ന് സംശയം; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്ത് കുരങ്ങ് വസൂരിയെന്ന് സംശയം. വിദേശത്ത് നിന്നും വന്നയാള്‍ക്ക് രോഗലക്ഷണങ്ങള്‍. യുഎഇയില്‍ നിന്നും വന്നയാള്‍ക്കാണ് രോഗലക്ഷണങ്ങള്‍. നാല് ദിവസം മുന്‍പാണ് ഇയാള്‍ യുഎഇയില്‍ നിന്നും കേരളത്തിലേക്ക് എത്തിയത്. യുഎഇയില്‍ ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന ഒരാള്‍ക്ക് മങ്കിപോക്‌സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു.

സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചെന്ന് ആരോഗ്യമന്ത്രി. രോഗിയുടെ വീട്ടുകാരെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

പരിശോധനാ ഫലം വൈകിട്ട് ലഭ്യമാകും. ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗം പടരുക ശരീര സ്രവങ്ങളിലൂടെയാണ്. പനിയും വസൂരിക്ക് സമാനമായ കുരുക്കളും ആണ് മങ്കീപോക്‌സിന്റെ പ്രധാനം ലക്ഷണം. നിലവില്‍ വിദേശത്ത് നിന്നും വന്നയാള്‍ക്ക് ഈ ലക്ഷണങ്ങളുണ്ട്.

മങ്കീപോക്‌സ് ബാധിതരില്‍ മരണ നിരക്ക് വളരെ കുറവാണെന്നും അപകട സാധ്യത അധികമില്ലെന്നും വളരെ അടുത്ത ആളുകളുമായി കോണ്‍ടാക്ട് ഉണ്ടെങ്കില്‍ മാത്രമേ ഈ രോഗം പടരൂവെന്നും മന്ത്രി വിശീദകരിച്ചു.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും ശരീര ശ്രവങ്ങളില്‍ നിന്നും പടരാന്‍ സാധ്യതയുള്ള രോഗമാണ് മങ്കീപോക്‌സ്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളുടെ ഫലം വൈകിട്ടോടെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രാഥമിക പരിശോധനയില്‍ മങ്കി പോക്‌സ് ആണെന്ന് സംശയം തോന്നിയതിനെ തുടര്‍ന്നാണ് ഇയാളെ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു.

 

Exit mobile version