കോട്ടയം ജില്ലയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന കേരള ധ്വനി ഡോട്ട് കോം ദിനപത്രത്തിന്റെ ഉടമയും, മാനേജിങ് എഡിറ്ററുമാണ് ക്രിസ്റ്റിൻ കിരൺ തോമസ്.
കേരള ധ്വനിയുടെ ഉടമസ്ഥയിൽ ഉള്ള താലികെട്ട് ഡോട്ട് കോം, മന്ന മാട്രിമോണി ഡോട്ട് കോം എന്ന മാട്രിമോണിയൽ പോർട്ടലുകളും ഇദ്ദേഹത്തിന്റെ ഉടമസ്ഥയിൽ കോട്ടയം ജില്ലയിൽ നിന്നും പ്രവർത്തിക്കുന്നുണ്ട്.
ജീവിതരേഖ
കേരളത്തിൽ കോട്ടയം ജില്ലയിലെ മാങ്ങാനം എന്ന ഗ്രാമത്തിൽ കക്കത്തുംകുഴിയിൽ വീട്ടിൽ സി റ്റി തോമസിന്റെയും (തോമാച്ചി) ഏലിയാമ്മ തോമസിന്റെയും മകനായി ജനനം. കോട്ടയം ജില്ലയിലെ വിജയപുരം ഗ്രാമപഞ്ചായത്തിലുള്ള മാങ്ങാനം എന്ന സ്ഥലമാണ് ജന്മദേശം.
കോട്ടയം ജില്ലയിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കേരള ധ്വനി ഡോട്ട് കോം ദിനപത്രത്തിലൂടെയാണ് അദ്ദേഹം പത്രപ്രവർത്തനരംഗത്ത് എത്തുന്നത്. മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട കോളിളക്കം സൃഷ്‌ടിച്ച നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോട്ടയം മാർത്തോമാ സെമിനാരി ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. അതേ സ്‌കൂളിൽ നിന്ന് തന്നെ ഹയർ സെക്കണ്ടറി സയൻസ് വിഷയത്തിൽ പ്ലസ് ടു വിദ്യാഭാസം പൂർത്തിയാക്കിയതിന് ശേഷം കോട്ടയം മറ്റക്കര ഐ എച്ച് ആർ ഡി കോളേജിൽ നിന്ന് അപ്ലൈഡ് ഇലക്ട്രോണിക്സ് എന്ന വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ കരസ്ഥമാക്കി. അണ്ണാ സർവകലാശാലയിൽ നിന്ന് ബി സി എ യിൽ ബിരുദവും, എം സി എ യിൽ ബിരുദാനന്തരബിരുദവും നേടി.
പഠനശേഷം സൺ ഇൻഫോ സിസ്റ്റംസ് എന്ന സ്ഥാപനത്തിൽ ഐ ടി സപ്പോർട് എഞ്ചിനീയർ ആയി ജോലി ചെയ്തിരുന്നു. പിന്നീട് പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട മൗണ്ട് സീയോൻ എഞ്ചിനീയറിംഗ് കോളേജിലും, കോട്ടയം മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംഗിലും ജോലി ചെയ്തു.
ഭാര്യ ടീന സാറ ജോർജ്. യു കെ യിൽ സ്റ്റാഫ് നേഴ്സ് ആയി ജോലി ചെയ്യുന്നു. സഹോദരി: ക്രിസ്റ്റി മേരി തോമസ് ഓസ്ട്രേലിയ യിൽ സ്റ്റാഫ് നേഴ്സ് ആണ്. മാതാവ്: ഏലിയാമ്മ തോമസ്.
വാത്സല്യ പിതാവിന്റെ വേർപാട്
താൻ ഏറെ സ്നേഹിച്ചിരുന്ന പിതാവ് സി റ്റി തോമസ് 2023 നവംബർ നാലാം തീയതി (04/11/2023) വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് നിത്യതയിൽ ചേർക്കപ്പെട്ടു. പെട്ടെന്ന് ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കയായിയുന്നു അന്ത്യം.
