സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യ ദിനാചരണവും, ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റും

കോട്ടയം : ഈ വർഷത്തെ സോഫ്റ്റ്‍വെയർ സ്വാതന്ത്ര്യദിനം സെപ്റ്റംബർ 20 ശനിയാഴ്ച സംസ്ഥാനതലത്തിൽ ആചരിക്കുന്നു. ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി നിർവ്വഹിക്കുന്നതാണ്.

കൈറ്റ് സി.ഇ.ഒ.ശ്രീ. അൻവർ സാദത്ത് മുഖ്യസന്ദേശം നൽകും. കൈറ്റ് പുറത്തിറക്കിയ ഉബുണ്ടു 22.04 അടിസ്ഥാനപ്പെടുത്തിയുള്ള സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം KiteOS 22.04 ദിനാചരണത്തിന്റെ ഭാഗമായി കൈറ്റ് കോട്ടയം ജില്ലാ കേന്ദ്രത്തിൽ രാവിലെ പത്തുമുതൽ പൊതുജനങ്ങൾക്ക് സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകുന്നതാണ്.

ഉച്ച കഴിഞ്ഞ് സ്വതന്ത്ര സോഫ്റ്റ്‍വെയർ; സാധ്യതകളും അവസരങ്ങളും എന്ന വിഷയത്തിൽ ഡി.എ.കെ.എഫ് ജില്ലാ പ്രസിഡണ്ട് ശ്രീ ടോണി ആന്റണി സെമിനാറിന് നേതൃത്വം നൽകും. ദിനാചരണത്തോടനുബന്ധിച്ച് എല്ലാ സ്കൂളുകളിലും പ്രത്യേക അസംബ്ലി ചേർന്ന് സോഫ്റ്റ്‌വെയർ സ്വാതന്ത്ര്യ പ്രതിജ്ഞ എടുക്കുന്നതാണ്.

Exit mobile version